sections
MORE

‘ഞാൻ അദ്ദേഹത്തിന്റെ ഫാൻ’! മൽസരശേഷം ഫെഡററുടെ ടവ്വൽ ‘അടിച്ചുമാറ്റി’ എതിരാളി

federer
SHARE

എതിരാളിയെയും ഫാൻ ആക്കുന്നതാണ് ഫെഡറർ മാജിക്! ഹോപ്മാൻ കപ്പ് ടെന്നിസ് മൽസരത്തിനു ശേഷം സ്വിസ് ടെന്നിസ് താരം റോജർ ഫെഡററുടെ ടവ്വൽ മോഷ്ടിച്ചത് മറ്റാരുമല്ല; എതിരാളി തന്നെ. 

ഗ്രീക്ക് താരം മരിയ സക്കാറിയാണ് ഹോപ്മാൻ കപ്പ് മൽസരത്തിനു ശേഷം ഫെഡററുടെ ടവ്വൽ സ്വന്തമാക്കിയത്. സക്കാറിയും സ്റ്റെഫാനോസ് സിറ്റ്സിപാസും അടങ്ങുന്ന സഖ്യം മിക്സ്ഡ് ‍ഡബിൾസിൽ ഫെഡറർ–ബെലിൻഡ് ബെൻസിച് സഖ്യത്തെ തോൽപ്പിച്ചതിനു പിന്നാലെയാണ് സംഭവം. 

മൽസരശേഷം ഫെഡറർ ടവ്വൽ സ്വന്തം ഇരിപ്പിടത്തിൽ മറന്നു പോയതു കണ്ട സക്കാറി ആരും കാണാതെന്ന പോലെ അതെടുത്ത് ബാഗിലാക്കുകയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA