sections
MORE

ഓസ്ട്രേലിയൻ ഓപ്പൺ: നദാൽ, ഷറപ്പോവ നാലാം റൗണ്ടിൽ

maria-sharapova-australian-open-tennis
SHARE

മെൽബൺ ∙ ഓസ്ട്രേലിയയുടെ അലക്സ് ഡിമിനോറിനെ തകർത്ത് രണ്ടാം സീഡ് സ്പെയിനിന്റെ റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ നാലാം റൗണ്ടിൽ കടന്നു (1–6, 2–6, 4–6). തോമസ് ബെർഡിച്ചാണ് നദാലിന്റെ അടുത്ത എതിരാളി. ഇറ്റലിയുടെ തോമസ് ഫാബിയാനോയെ 6–7(5), 4–6, 4–6ന് കീഴടക്കി ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് നാലാം റൗണ്ടിലെത്തി.

റോജർ ഫെഡറർ 6–2, 7–5, 6–2ന് ടെയ്‍ലർ ഫ്രിറ്റ്സിനെ തോൽപ്പിച്ചു. വനിതാ വിഭാഗത്തിൽ മുൻ ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ കടുത്ത മത്സരത്തിൽ നിലവിലെ ചാംപ്യൻ കാരൊളിൻ വൊസ്നിയാക്കിയെ കീഴടക്കി നാലാം റൗണ്ടിലെത്തി (6–6, 4–6, 6–3). ഓസ്ട്രേലിയയുടെ കിംബർലി ബിറേലിനെ 1–6, 0–6ന് തകർത്ത് ആഞ്ചെലിക് കെർബർ നാലാം റൗണ്ടിലെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA