sections
MORE

ഓസ്ട്രേലിയൻ ഓപ്പൺ: സെറീന, ജോക്കോ മുന്നോട്ട്

Serena,-Dayana
SHARE

മെൽബൺ ∙ തുടർച്ചയായ മൂന്നാം മേജർ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ചിനോട് ഡാനിയേൽ മെദ്‌ദേവിനു തികഞ്ഞ ബഹുമാനമാണ്. 

എങ്കിലും ഓസ്ട്രേലിയൻ ഓപ്പൺ പ്രീക്വാർട്ടറിൽ മുപ്പത്തിയൊന്നുകാരനായ ജോക്കോയെ വീഴ്ത്താനാകും എന്നുതന്നെയാണു റഷ്യക്കാരൻ മെദ്‌ദേവ് കരുതുന്നത്! ജോക്കോവിച്ച് ഇപ്പോൾ കളിക്കുന്നതു പഴയ ഫോമിലല്ല, എന്നാണു പവർ ഷോട്ടുകൾക്കു പേരുകേട്ട മെദ്‌ദേവിന്റെ വാദം.ബൽജിയത്തിന്റെ 21–ാം സീഡ് ഡേവിഡ് ഗോഫിനെ 6–2, 7–6, 6–3നു വീഴ്ത്തിയാണ് 15–ാം സീഡ് മെദ്‌ദേവ് കന്നി ഗ്രാൻസ്ലാം പ്രീക്വാർട്ടറിൽ ഇടം പിടിച്ചത്.  കാനഡയുടെ 25–ാം സീഡ് ഡെന്നിസ് ഷാപ്പൊവാലോവിനെ 6–3, 6–4, 4–6, 6–0നു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം. 

∙ ആശ്വാസം, സെറീന

അമ്മയായതിനുശേഷം ആദ്യ ഓസ്ട്രേലിയൻ ഓപ്പണിനെത്തിയ സെറീന വില്യംസിനോട് 6–2, 6–1നു കീഴടങ്ങിയ യുക്രൈൻ കൗമാരതാരം ഡയാന യാസ്ട്രെംസ്ക പൊട്ടിക്കരഞ്ഞുപോയി. ആശ്വാസവാക്കുകളുമായി ഡയാനയ്ക്കു സമീപം ആദ്യമെത്തിയതും സെറീന തന്നെ. 

 ആദ്യ മൂന്നു മൽസരങ്ങളിൽനിന്ന് 9 പോയിന്റ് മാത്രം നഷ്ടമാക്കിയ സെറീനയുടെ മുന്നേറ്റം. ഒന്നാം സീഡ് സിമോണ ഹാലെപിനു മുന്നിൽ സെറീനയുടെ സഹോദരി വീനസ് വില്യംസിന്റെ ഓസ്ട്രേലിയൻ ഓപ്പൺ സ്വപ്നങ്ങൾ വീണുടഞ്ഞു (6–2, 6–3). തായ്‌പേയിയുടെ 28–ാം സീഡ് സു വെയ്ക്കുമുന്നിൽ ആദ്യ സെറ്റ് നഷ്ടമാക്കിയതിനു ശേഷമാണു ഒസാക്കയുടെ ജയം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA