sections
MORE

നദാൽ പാസ് ! ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ

rafael-nadal-australian-open-tennis
SHARE

മെൽബൺ ∙ പുതുതലമുറ വീര്യത്തെ നിർദാക്ഷിണ്യം കീഴടക്കി റാഫേൽ നദാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ഫൈനലിന്. ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ ചെറുത്തുനിൽപിനു പോലും അനുവദിക്കാതെ നദാൽ അപ്രസക്തനാക്കി. സ്കോർ: 6-2 6-4 6-0. ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചും ഫ്രാൻസ് താരം ലൂക്കാസ് പൗളിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയുമായി ഫൈനൽ. വനിതാ സിംഗിൾസ് ഫൈനൽ നവോമി ഒസാകയും പെട്ര ക്വിറ്റോവയും തമ്മിൽ.

വനിതാ സെമിയിൽ, നാലാം സീഡായ ജപ്പാൻതാരം ഒസാക ഏഴാം സീഡ് കരോലിന പ്ലിസ്കോവയെ കീഴടക്കിയാണ് ഫൈനലിലെത്തിയത് (6-2, 4-6, 6-4). ചെക്ക് റിപ്പബ്ലിക്കിന്റെ എട്ടാം സീഡ് താരം പെട്ര ക്വിറ്റോവ മെൽബണിലെ കനത്ത ചൂടും അമേരിക്കൻ അരങ്ങേറ്റതാരം ഡാനിയേല കോളിൻസിന്റെ പോരാട്ടവീര്യവും ചെറുത്താണു ജയിച്ചത് (7-6 (7/2), 6-0). രണ്ടുവട്ടം വിമ്പിൾഡൻ ചാംപ്യനായ ക്വിറ്റോവയ്ക്ക് ആദ്യസെറ്റ് നേടാൻ കനത്ത പോര് തന്നെ വേണ്ടിവന്നു. 2016ൽ ചെക്ക് റിപ്പബ്ലിക്കിലെ വീട്ടിൽ ആക്രമണം നേരിടേണ്ടി വന്ന ക്വിറ്റോവയുടെ ‘രണ്ടാം കരിയറിലെ’ മികച്ച നേട്ടമാണു ഫൈനൽ പ്രവേശം.

∙ സിറ്റ്സിപാസ് (റാഫേൽ നദാലിനെതിരായ തോൽവിക്കു ശേഷം):

‘‘എന്താണു സംഭവിച്ചതെന്നു പോലും എനിക്കു പിടികിട്ടുന്നില്ല. ഈ കളിയിൽനിന്ന് എന്തൊക്കെയാണു ഞാൻ മനസ്സിലാക്കേണ്ടതെന്ന്  അറിയില്ല. ടൂർണമെന്റിൽ ഇതുവരെ നന്നായി കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്നാൽ, സെമി ഇങ്ങനെയായിപ്പോയതിൽ നിരാശയും!’’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
FROM ONMANORAMA