ADVERTISEMENT

ബെംഗളൂരു ∙ ‘‘ പ്രായം 32 ആയി. ടെന്നിസ് താരം എന്ന നിലയിൽ ഞാൻ ഒട്ടും ചെറുപ്പമല്ല. ഇനിയും പരിശീലനം നടത്താതെയും കളിക്കാതെയുമിരുന്നാൽ ഞാൻ തന്നെ ഇല്ലാതാകും. എനിക്ക് പ്രചോദനം എന്നും  സ്റ്റെഫി ഗ്രാഫാണ്. അത്രയേറെ ആരാധനയുണ്ട് സ്റ്റെഫിയോട്. സ്ത്രീകൾക്കു പലതും കഴിയില്ല എന്നു ലോകം പറഞ്ഞപ്പോൾ അതു തിരുത്തിയ ആളാണ് സ്റ്റെഫി’’– വാക്കുകളിൽ ഊർജവുമായി ഇന്ത്യയുടെ വനിതാ ടെന്നിസ് സൂപ്പർസ്റ്റാർ സാനിയ മിർസ വീണ്ടും കോർട്ടിലേക്കിറങ്ങുകയാണ്.

ഈ വർഷാവസാനം കോർട്ടിലേക്കു തിരിച്ചെത്തും.  പ്രസവത്തെ തുടർന്ന് വിശ്രമത്തിലായിരുന്ന താരം കഴിഞ്ഞ മാസമാണ് ജിംനേഷ്യത്തിൽ പരിശീലനം തുടങ്ങിയത്. റാക്കറ്റ് വലിച്ചെറിയുന്നതും ഗ്രൗണ്ടിൽ പൊട്ടിത്തെറിക്കുന്നതും തന്റെ ശീലമല്ലെങ്കിലും അങ്ങനെയെല്ലാം ചെയ്യുന്ന ജോൺ മക്കെൻറോയാണ് പുരുഷ ടെന്നിസിലെ തന്റെ ആരാധനാപാത്രമെന്ന് സാനിയ പറഞ്ഞു.

കോർട്ടിൽ മറ്റുള്ളവർ ഇത്തരം വികൃതിത്തരങ്ങൾ കാണിക്കുന്നതു കാണാൻ ഇഷ്ടമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com