ഫെഡറേഷൻ കപ്പ്: റുമാനിയയ്ക്ക് അട്ടിമറി ജയം

Tennis-logo
SHARE

പാരിസ് ∙ ചാംപ്യൻമാരായ ചെക്ക് റിപ്പബ്ലിക്കിനെ 3–2 ന് അട്ടിമറിച്ച് റുമാനിയ ഫെഡറേഷൻ കപ്പ് ടെന്നിസ് സെമിയിൽ. ഇതാദ്യമായാണ് റുമാനിയ ഫെഡറേഷൻ കപ്പ് സെമിയിൽ കടക്കുന്നത്. നിർണായകമായ ഡബിൾസിൽ ബാർബോറ ക്രെസിക്കോവ– കാതറീന സിനായകോവ സഖ്യത്തെയാണ് റുമാനിയൻ ടീം പരാജയപ്പെടുത്തിയത്.

ഐറിന കമേലിയ ബേഗു– മോണിക്ക നിക്കോളസ്ക്യൂ ജോടിയാണ് മൂന്നു മണിക്കൂർ നീണ്ട ഡബിൾസിൽ 6–7,6–4, 6–4 ന് വിജയിച്ചത്. പത്തുതവണ ഫെഡറേഷൻ കപ്പിൽ മുത്തമിട്ടിട്ടുണ്ട് ചെക്ക് ടീം വനിതകളുടെ ടെന്നിസിൽ അപരാജിതർ എന്നു മേൽവിലാസമുള്ളവരാണ്. പത്തുവർഷത്തിനിടെ ആദ്യമായാണ് ടീം സ്വന്തം നാട്ടിൽ തോൽക്കുന്നത്.റുമാനിയക്കു വേണ്ടി സിംഗിൾസിൽ സിമോണ ഹാലെപ്പ് കരോലിന പ്ലിസ്കോവയെ തോൽപിച്ചുകൊണ്ടാണ് (6–4, 5–7, 6–4 ) മുന്നേറ്റം തുടങ്ങിയത്. ഏപ്രിലിൽ ഫ്രാൻസിലാണ് സെമിഫൈനൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ