ADVERTISEMENT

ദുബായ് ∙ സ്വിസ് ടെന്നിസ് ഇതിഹാസം റോജർ ഫെഡററുടെ കിരീടങ്ങളുടെ കൂട്ടത്തിലേക്ക് ഒരു പൊൻതൂവൽ കൂടി. ദുബായ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാസിനെ 6–4, 6–4നു കീഴടക്കിയ മുപ്പത്തിയേഴുകാരൻ ഫെഡറർ കരിയറിലെ 100–ാം എടിപി കിരീടം സ്വന്തമാക്കി.

109 എടിപി കിരീടങ്ങൾ നേടിയിട്ടുള്ള അമേരിക്കയുടെ ജിമ്മി കോണേഴ്സ് മാത്രമാണ് മുൻപ് കീരീട നേട്ടത്തിൽ സെഞ്ചുറി തികച്ചിട്ടുള്ള താരം. കഴിഞ്ഞ ഒക്ടോബറിൽ കിരീടനേട്ടത്തിൽ 99 ൽ എത്തിയ ഫെഡറർക്കു ഒരു കപ്പ് കൂടി നേടി 100 തികയ്ക്കാൻ വേണ്ടിവന്നതു 4 മാസം. കരിയർ ഗ്രാൻസ്ലാമുകളുടെ എണ്ണത്തിലും റോജർ ഫെഡറർ തന്നെയാണ് (20) ഒന്നാമത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com