ADVERTISEMENT

റോം ∙ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ കീഴടക്കി റാഫേൽ നദാലിന് ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് കിരീടം (6-0, 4-6, 6-1). സ്പാനിഷ് താരത്തിന്റെ 34–ാം എടിപി മാസ്റ്റേഴ്സ് 1000 കിരീടമാണിത്. 33 മാസ്റ്റേഴ്സ് കിരീടം നേടിയ താരങ്ങളായിരുന്നു ഇരുവരും. ഈ ഫൈനൽ വിജയത്തോടെ ജോക്കോവിച്ചിനെ നദാൽ മറികടന്നു.

ആദ്യ സെറ്റിൽ ജോക്കോവിച്ചിനെ നദാൽ 6–0ന് വീഴ്ത്തിയതു വലിയ ഞെട്ടലായി. ഇരുതാരങ്ങളും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോഴും എതിരാളി ഒരു പോയിന്റ് പോലും നേടാത്ത അവസരമുണ്ടായിട്ടില്ല. എന്നാ‍ൽ, രണ്ടാം സെറ്റ് തിരിച്ചുപിടിച്ച് ജോക്കോവിച്ച് മറുപടി നൽകിയെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ സെർബിയൻ താരത്തിന്റെ പ്രതിരോധം ഫലിച്ചില്ല.

English Summary: Rafael Nadal downs Novak Djokovic for 9th Italian Open title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com