ADVERTISEMENT

പാരിസ് ∙ റോജർ ഫെഡറർ, റാഫേൽ നദാൽ എന്നിവർക്കു പിന്നാലെ ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നൊവാക് ജോക്കോവിച്ചും ക്വാർട്ടറിൽ. ജർമൻ താരം ജാൻ ലെന്നാർഡ് സ്ട്രൂഫിനെയാണ് ജോക്കോവിച്ച് തോൽപ്പിച്ചത് (6–3,6–2,6–2). അലക്സാണ്ടർ സ്വെരേവ്, ഡൊമിനിക് തീം, കെയ് നിഷികോറി, സ്റ്റാൻ വാവ്റിങ്ക എന്നിവരാണ് അവസാന എട്ടിലെത്തിയ മറ്റുള്ളവർ.

കാരെൻ ഖാച്ചനോവ്–യുവാൻ മാർട്ടിൻ ഡെൽപോട്രോ എന്നിവർ തമ്മിലുള്ള മത്സരത്തിലെ വിജയികളും ക്വാർട്ടറിലെത്തും. വനിതകളിൽ സിമോണ ഹാലെപ്, ആഷ്‌ലി ബാർട്ടി, മാഡിസൺ‌ കീസ്, സ്ലൊയാൻ സ്റ്റീഫൻസ്, ജോഹന്ന കോണ്ട, പെട്ര മാർട്ടിച്ച്, മാർകെറ്റ വോൺട്രോസോവ എന്നിവർ ക്വാർട്ടറിലെത്തിയിട്ടുണ്ട്. 

English Summary: French Open Tennis 2019 - Latest News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com