ADVERTISEMENT

വാഷിങ്ടൻ∙ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ടെന്നീസിൽനിന്നു പരുക്കേറ്റു പുറത്ത്. നാലാം റൗണ്ടിൽ സ്റ്റാൻ വാവ്റിങ്കയ്ക്കെതിരായ മൽസരത്തിനിടെ വലത് മുതുകിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ജോക്കോവിച്ച് പിൻമാറുകയായിരുന്നു.

6–4, 7–5, 2–1 എന്ന സ്കോറിൽ പിന്നിൽ നിൽക്കെയാണ് താരം കളിയിൽനിന്നു പിൻമാറിയത്. 32 വയസ്സുകാരനായ സെർബിയൻ സൂപ്പർ താരം 37 ഗ്രാന്‍ഡ് സ്ലാം മൽസരങ്ങളിൽ 36ലും വിജയിച്ച ചരിത്രമാണുള്ളത്. ബുധനാഴ്ച രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്കിടെ തന്നെ ജോക്കോയ്ക്ക് മുതുക് വേദന അനുഭവപ്പെട്ടിരുന്നു. ജോക്കോവിച്ചിന്റെ പിൻമാറ്റത്തോടെ വാവ്റിങ്ക ക്വാർട്ടറിൽ കടന്നു.

English Summary: Novak Djokovic retires with injury, Stan Wawrinka reaches quarter-finals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com