ADVERTISEMENT

ന്യൂയോർക്ക് ∙ ആന്ദ്രെ ആഗസി – സ്റ്റെഫി ഗ്രാഫ്; ടെന്നിസ് കോർട്ടിലെ നിത്യഹരിത പ്രണയനായകർ. കളത്തിലെ പ്രണയം ജീവിതത്തിന്റെ കോർട്ടിലും തുടർന്നവർ. ടെന്നിസ് ബോളിനെ പ്രണയിച്ചതിനൊപ്പം മനസ്സുകൾ പരസ്പരം കൈമാറി കോർട്ടി‍ൽ വിജയങ്ങൾ കീഴടക്കുന്നവർ വേറെയുമുണ്ട്. ഇത്തവണ യുഎസ് ഓപ്പണിൽ കോ‍ർട്ട് നിറയെ പ്രണയജോടികളാണ്.

ക്വാർട്ടറിൽ ബ്രിട്ടന്റെ ജൊഹാന കോന്റയെ തോൽപിച്ചശേഷം യുക്രെയ്ൻ താരം എലിന സ്വിറ്റോലിന (24) ഗാലറിയിലേക്കു നോക്കിപ്പറഞ്ഞു: ‘ഞാനൊറ്റയ്ക്കല്ല. ഇനി എന്റെ പങ്കാളിയുടെ സമയമാണ്.’ ഗാലറിയിലിരുന്നു തന്നെ പ്രോത്സാഹിപ്പിച്ച കാമുകൻ ഫ്രഞ്ച് താരം ഗെയ്‍ൽ മോൺഫിൽസിനെ (33) നോക്കിയായിരുന്നു എലിനയുടെ കമന്റ്. മോൺഫിൽസ് പുരുഷവിഭാഗം ക്വാർട്ടറിലെത്തിയിട്ടുണ്ട്.

സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയുടെ പങ്കാളി ഡോണ വെകിച് ക്രൊയേഷ്യൻ ടെന്നിസ് താരമാണ്. ഡോണ ഇത്തവണ ക്വാർട്ടറിലെത്തിയിട്ടുണ്ട്. വാവ്റിങ്ക ക്വാർട്ടറിൽ റഷ്യൻ താരത്തോടു തോറ്റ് പുറത്തായി. ഓസ്ട്രിയൻ താരം ഡൊമിനിക് തീം ആദ്യ റൗണ്ടിൽ പുറത്തായെങ്കിലും പങ്കാളി ഫ്രഞ്ച് താരം ക്രിസ്റ്റിന മ്ലാഡെനോവിച് വനിതാ ഡബിൾസിൽ ക്വാർട്ടറിലെത്തി. പക്ഷേ, പുറത്തായി.

യുഎസ് ഓപ്പൺ സെമിയിലെത്തുന്ന ആദ്യ യുക്രെയ്ൻകാരിയാണ് 5–ാം സീഡ് എലിന. ചാംപ്യൻഷിപ്പിലെ 13–ാം സീഡായ മോൺഫിൽ ക്വാർട്ടറിൽ കടന്നിട്ടുണ്ട്. സെമിയാണു ലക്ഷ്യം. ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പണിനിടയിലാണ് ഇവർ തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒരുമിച്ചു തുടങ്ങിയ അക്കൗണ്ടിന് ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. മോൺഫിൽസിന്റെ നിർദേശങ്ങൾ തന്റെ വിജയത്തിനു കാരണമാണെന്ന് എലിന പറയുന്നു.

English Summary: Lovers and Pairs in Us Open Tennis 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com