ADVERTISEMENT

ന്യൂയോർക്ക് ∙ പുരുഷ സിംഗിൾസ് ചാംപ്യൻ നൊവാക് ജോക്കോവിച്ചിനു പിന്നാലെ വനിതാ വിഭാഗത്തിലെ നിലവിലെ ചാംപ്യൻ നവോമി ഒസാക്കയും യുഎസ് ഓപ്പൺ ടെന്നിസിൽ നിന്നു പുറത്ത്.

പ്രീ–ക്വാർട്ടറിൽ സ്വിറ്റ്സർലൻഡ് താരം ബെലിൻഡ ബെൻസിച്ചാണ് ജപ്പാനീസ് താരത്തെ വീഴ്ത്തിയത് (7–5, 6–4). ഇതോടെ ലോക ഒന്നാം നമ്പർ സ്ഥാനവും ഒസാക്കയ്ക്കു നഷ്ടമാകും.

കഴിഞ്ഞ റൗണ്ടിൽ പുറത്തായ ഓസ്ട്രേലിയയുടെ ആഷ്‌ലി ബാർട്ടിയാകും അടുത്ത വാരം പുറത്തിറങ്ങുന്ന റാങ്കിങ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ജർമനിയുടെ ജൂലിയ ജോർജസിനെ തോൽപ്പിച്ച ക്രൊയേഷ്യയുടെ ഡോണ വെകിച്ച്, അമേരിക്കയുടെ മാഡിസൺ കീസിനെ വീഴ്ത്തി യുക്രെയ്ന്റെ എലെന സ്വിറ്റോലിന എന്നിവരും ക്വാർട്ടറിലെത്തി.

ബ്രിട്ടന്റെ ജോഹന്ന കോണ്ട, അമേരിക്കയുടെ സെറീന വില്യംസ്, ചൈനയുടെ വാങ് ക്വിയാങ്, കാനഡയുടെ ബിയാൻക ആൻഡ്രെസ്ക്യു, ബൽജിയത്തിന്റെ എലിസെ മെർട്ടെൻസ് തുടങ്ങിയവർ നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു.

പുരുഷന്മ‍ാരിൽ നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ ക്രൊയേഷ്യയുടെ മരിൻ സിലിച്ചിനെ വീഴ്ത്തി സ്പാനിഷ് താരം റാഫേൽ നദാൽ അവസാന എട്ടിലെത്തി (6–3,3–6,6–1,6–2). സ്പെയിനിന്റെ പാബ്ലോ അന്ദുയാറിനെ തകർത്ത് ഫ്രഞ്ച് താരം ഗെയ്ൽ മോൺഫിൽസും മുന്നേറി (6–1,6–2,6–2). സ്റ്റാൻ വാവ്‌റിങ്ക–ഡാനിൽ മെദ്‌വദെവ്, റോജർ ഫെഡറർ–ഗ്രിഗർ ദിമിത്രോവ്, മാറ്റിയോ ബെറാറ്റിനി–ഗെയ്ൽ മോൺഫിൽസ്, ഡിയേഗോ ഷ്വാർട്സ്മാൻ–റാഫേൽ നദാൽ എന്നിങ്ങനെയാണ് നിലവിലെ ക്വാർട്ടർ ഫൈനൽ ലൈനപ്പുകൾ. 

ഓസ്ട്രേലിയൻ ഓപ്പണിലെ ചാംപ്യനായ ഒസാക്കയും കൂടി പുറത്തായതോടെ ഈ സീസണിലെ നാലു ഗ്രാൻസ്ലാം ചാംപ്യൻഷിപ്പുകളിലും വനിതാവിഭാഗത്തിൽ വ്യത്യസ്ത ചാംപ്യൻമാരാവും എന്നുറപ്പായി.

ഫ്രഞ്ച് ഓപ്പൺ ജേതാവായ ആഷ്‌ലി ബാർട്ടിയും വിമ്പിൾഡൻ ചാംപ്യനായ സിമോണ ഹാലെപ്പും നേരത്തെ പുറത്തായിരുന്നു. വനിതാ ടെന്നിസിൽ തുടർച്ചയായ മൂന്നാം വർഷമാണ് ഇങ്ങനെ സംഭവിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com