ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് പോരാട്ടത്തിൽ മുൻ ജേതാവായി ഇനി ശേഷിക്കുന്നത് റാഫേൽ നദാൽ മാത്രം. നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ എന്നിവർ പുറത്തായതിനു പിന്നാലെ, ക്വാർട്ടർ മൽസരത്തിൽ ഒന്നു വിറച്ചു പോയെങ്കിലും നദാൽ ജയിച്ചു കയറി. അർജന്റീനയുടെ 20–ാം സീഡ് ഡിയേഗോ ഷ്വാർട്സ്മാനു രണ്ടാം സെറ്റ് അടിയറ വച്ച ശേഷമാണ് നദാൽ കീഴടക്കിയത് (6–4,7–5,6–2). 

സെമിയിൽ ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയാണ്, രണ്ടാം സീഡായ നദാലിന്റെ എതിരാളി. റഷ്യയുടെ ഡാനിൽ മെദ്‌വദെവ്– ബൾഗേറിയൻ താരം ഗ്രിഗർ ദിമിത്രോവ് എന്നിവർ തമ്മിലാണ് രണ്ടാം സെമി. മൂന്നാം സെറ്റിന്റെ തുടക്കത്തിൽ ഇടതുകൈയ്ക്കു വേദന അനുഭവപ്പെട്ടതിന് വൈദ്യസഹായം തേടിയെങ്കിലും നദാലിന്റെ പോരാട്ടവീര്യത്തെ അതൊട്ടും ബാധിച്ചില്ല. കഴിഞ്ഞ വർഷം സെമിഫൈനലിനിടെ മുട്ടിനു പരുക്കേറ്റു നദാൽ പിൻമാറിയിരുന്നു. മുപ്പത്തിമൂന്നുകാരനായ നദാൽ ഇനി ലക്ഷ്യമിടുന്നത് നാലാം യുഎസ് ഓപ്പണും 19–ാം ഗ്രാൻസ്‌ലാം കിരീടവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com