ADVERTISEMENT

മഡ്രിഡ് ∙ ലോക ഒന്നാം നമ്പർ താരം റാഫേൽ നദാലിന്റെ ഉജ്വല പ്രകടനത്തിന്റെ മികവിൽ സ്പെയിനിന് 6–ാം ഡേവിസ് കപ്പ് കിരീടം. കാനഡയുമായുള്ള ഫൈനലിലെ നിർണായക മത്സരത്തിൽ നദാൽ 6–3, 7–6 (9–7)ന് ഡെനിസ് ഷാപ്പലോവിനെ കീഴടക്കി. ആദ്യ മത്സരത്തിൽ റോബർട്ടോ ബാറ്റിസ്റ്റ അഗൂട്ട് 7–6 (7–3), 6–3ന് ഫെലിക്സ് ഓഗർ അലിയാസിമിനെ തോൽപിച്ചിരുന്നു.

ഒന്നാം നമ്പർ സ്ഥാനം തിരിച്ചുപിടിക്കുകയും 2 ഗ്രാൻസ്ലാം കിരീടം ഉൾപ്പെടെ ഒട്ടേറെ മികച്ച ജയങ്ങൾ സ്വന്തമാക്കുകയും ചെയ്ത് നദാൽ  ഈ വർഷം തന്റെ കരിയറിൽ അവിസ്മരണീയമാക്കി. മാതൃരാജ്യത്തിന് ഒരിക്കൽ കൂടി ഡേവിസ് കപ്പ് നേടിക്കൊടുത്ത് നേട്ടത്തിനു തിളക്കം കൂട്ടുകയും ചെയ്തു.

നദാലിന്റെ 4–ാം ഡേവിസ് കപ്പ് കിരീടമാണിത്. കഴിഞ്ഞയാഴ്ച നദാൽ കളിച്ച 8 കളിയിലും ജയം കണ്ടു. ബ്രിട്ടനെതിരായ സെമിയിൽ നദാലിന്റെ മികവാണു സ്പെയിനു തുണയായത്. 

∙ മടക്കിക്കൊടുക്കാൻ ഇനി ഒന്നും എന്നിൽ ബാക്കിയില്ല. എതിരാളി ഏറെ കരുത്തനായിരുന്നു.  ജയിക്കാൻ എന്റെ എല്ലാ കഴിവും പുറത്തെടുക്കേണ്ടി വന്നു.

ഏറെ വിഷമകരമായ ആഴ്ചയാണു കടന്നുപോയത്. എന്നിലുള്ള മുഴുവൻ ഊർജവും വിനിയോഗിച്ച് പൂർണമായും തളർന്നു. കരിയറിലെ ഏറ്റവും സംതൃപ്ത വർഷമാണിത്. 

∙ റാഫേൽ നദാൽ (ഡേവിസ് കപ്പ് കിരീട വിജയശേഷം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com