ADVERTISEMENT

ബ്രിസ്ബെയ്ൻ ∙ മുപ്പതു വയസ്സിനു ശേഷം ടെന്നിസ് കളിക്കാൻ കഴിയുമെന്നു ഞാൻ എന്റെ ചെറുപ്പകാലത്തു ചിന്തിച്ചിട്ടുപോലുമില്ല, പക്ഷേ ഇതാ, 32–ാം വയസ്സിൽ വീണ്ടുമൊരു അങ്കത്തിനു ബാല്യമുണ്ടെന്ന് എനിക്കു തോന്നുന്നു– ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ ടെന്നിസിലൂടെ 2020ൽ തിരിച്ചുവരവിനൊരുങ്ങുന്ന ടെന്നിസ് താരം മരിയ ഷറപ്പോവയുടെ വാക്കുകൾ.

20ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിനു മുന്നോടിയായുള്ള പരിശീലനക്കളരിയാണ് ഷറപ്പോവയ്ക്കിത്. വൈൽഡ് കാർഡ് എൻട്രി വഴിയാണ് റഷ്യൻ താരം ബ്രിസ്ബെയ്നിലെത്തിയത്.

ഓഗസ്റ്റിൽ, യുഎസ് ഓപ്പൺ ആദ്യറൗണ്ടിൽ കരിയറിലെ സർവകാല എതിരാളിയായ സെറീന വില്യംസിനോടു തോറ്റു പുറത്തായ ശേഷം ഷറപ്പോവയുടെ തിരിച്ചുവരവാണിത്.

തോളിനേറ്റ പരുക്കുമൂലം 2019ൽ 15 മത്സരങ്ങളാണ് ആകെ കളിക്കാനായത്. റാങ്കിങ്ങിൽ 133–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

ഓസ്ട്രേലിയയുടെ ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി, ഓസ്ട്രേലിയൻ ഓപ്പൺ ചാംപ്യൻ നവോമി ഒസാക, ലോക രണ്ടാം നമ്പർ താരം കരോളിന പ്ലിസ്കോവ, എലിന സ്വിറ്റോലിന, പെട്ര ക്വിറ്റോവ തുടങ്ങിയവരും ഓസ്ട്രേലിയൻ ഓപ്പണിന് ഒരുക്കമെന്ന നിലയ്ക്ക് ബ്രിസ്ബെയ്ൻ ചാംപ്യൻഷിപ്പിനെത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com