ADVERTISEMENT

പാരിസ് ∙ അമ്മയായതിനു ശേഷം ടെന്നിസ് കോർട്ടിലേക്കുള്ള തിരിച്ചുവരവ് താൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെങ്കിലും കുടുംബത്തിനൊപ്പമുളള സമയം കൂടി പരിഗണിച്ചു മാത്രമേ ടൂർണമെന്റുകളിൽ പങ്കെടുക്കുകയുള്ളൂവെന്ന് ബൽജിയം താരം കിം ക്ലൈസ്റ്റേഴ്സ്. 2012ൽ പ്രഫഷനൽ ടെന്നിസിൽനിന്നു രണ്ടാം തവണയും വിരമിച്ച ക്ലൈസ്റ്റേഴ്സിന് ഇപ്പോൾ മൂന്നു മക്കളുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിലാണ് വിരമിക്കൽ തീരുമാനം പിൻവലിച്ച് തിരിച്ചുവരുന്ന കാര്യം മുപ്പത്തിയാറുകാരിയായ ക്ലൈസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.

ജനുവരിയിൽ തിരിച്ചെത്തുമെന്നാണ് പറഞ്ഞിരുന്നെങ്കിലും കുറച്ചു കൂടി സമയം നീട്ടിയെടുക്കാൻ പിന്നീട് തീരുമാനിച്ചു. മാർച്ചിൽ നടക്കുന്ന മോണ്ടെറി ഓപ്പൺ ആയിരിക്കും ക്ലൈസ്റ്റേഴ്സിന്റെ ആദ്യ പ്രധാന ചാംപ്യൻഷിപ്.

‘ആദ്യമായി വിരമിച്ച ശേഷം 2009ൽ ഞാൻ കോർട്ടിലേക്കു തിരിച്ചെത്തിയിരുന്നു. അതിനു ശേഷം 2012 വരെ ഒട്ടേറെ ടൂർണമെന്റുകൾ കളിച്ചു.

എന്നാൽ ഇത്തവണ കുറച്ചു കൂടി സിലക്ടീവാകും. ടെന്നിസിനോടുള്ള എന്റെ ഇഷ്ടത്തോടൊപ്പം തന്നെ മക്കളുടെ ഇഷ്ടങ്ങളും പരിഗണിക്കാനുണ്ട്.

അവരുടെ പഠനം, അവരുടെ അവധിക്കാലം അങ്ങനെയെല്ലാം..എല്ലായിടത്തും അവരെയും കൊണ്ട് യാത്ര പോവാൻ സാധിക്കില്ലല്ലോ.. അതു കൊണ്ട് ടൂർണമെന്റുകളും അതിനനുസരിച്ച് മാത്രമേ തിരഞ്ഞെടുക്കൂ..’’– ക്ലൈസ്റ്റേഴ്സ് പറഞ്ഞു.

സിംഗിൾസ്, ഡബിൾസ് റാങ്കിങ്ങുകളിൽ ലോക ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ള ക്ലൈസ്റ്റേഴ്സ് നാലു ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങളും രണ്ട് ഡബിൾസ് കിരീടങ്ങളും നേടിയിട്ടുണ്ട്. ജയ്ഡ, ജാക്ക്, ബ്ലേക്ക് എന്നീ മൂന്നു മക്കളാണ് ക്ലൈസ്റ്റേഴ്സിനും പ്രഫഷനൽ ബാസ്കറ്റ്ബോൾ താരം കൂടിയായ ബ്രയാൻ ലിഞ്ചിനുമുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com