ADVERTISEMENT

സി‍ഡ‍്നി ∙ ഓസ്ട്രേലിയയിലെ കാട്ടുതീ ഇരകൾക്കു വേറിട്ട രീതിയിൽ സഹായം വാഗ്ദാനം ചെയ്തു റുമേനിയയുടെ ലോക 4–ാം നമ്പർ ടെന്നിസ് താരം സിമോണ ഹാലെപ്.

നിക്ക് കിർഗിയോസിനെപ്പോലെയുള്ള താരങ്ങൾ തങ്ങളുടെ ഓരോ എയ്സിനും തുക പ്രഖ്യാപിച്ചപ്പോൾ ഹാലെപും രംഗത്തിറങ്ങി: ‘ഞാൻ അത്രയൊന്നും എയ്സ് പായിക്കുന്ന താരമില്ല. പക്ഷേ, എനിക്കും ചില സഹായങ്ങൾ ചെയ്യാൻ കഴിയും.

മത്സരത്തിനിടെ ഞാൻ ഗാലറിയിലുള്ള പരിശീലകൻ ഡാരൻ കാഹിലിനെ ഓരോ തവണ നോക്കുമ്പോഴും അദ്ദേഹത്തെ നോക്കി എന്റെ ആഹ്ലാദവും നിരാശയും പ്രകടിപ്പിക്കുമ്പോഴും 200 ഡോളർ വീതം (ഏകദേശം 14,350 രൂപ) കാട്ടുതീ സഹായനിധിയിലേക്കു പോകും.’

ലോക ഒന്നാം നമ്പർ താരം ആഷ്‍ലി ബാർട്ടി ബ്രിസ്ബെയ്ൻ ഓപ്പണിലെ മുഴുവൻ സമ്മാനത്തുകയും കൈമാറുമെന്നു പ്രഖ്യാപിച്ചു. ഫ്രാൻസിന്റെ ആലീസ് കോർനെറ്റിന്റെ വാഗ്ദാനം ഇങ്ങനെ: ‘അധികം എയ്സ് സെർവുകൾ എന്റെ കളിയിലുണ്ടാവില്ല.

അതിനാൽ, ഡ്രോപ് ഷോട്ടിലൂടെ ഞാൻ ജയിക്കുന്ന ഓരോ പോയിന്റിനും 50 ഡോളർ വീതം (ഏകദേശം 3590 രൂപ) ഞാൻ കൊടുക്കും.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com