ADVERTISEMENT

സിഡ്നി ∙ പ്രഥമ എടിപി കപ്പ് ടെന്നിസ് ഫൈനലിൽ ലോക ഒന്നാം നമ്പർ റാഫേൽ നദാലിന്റെ സ്പെയിനും 2–ാം നമ്പർ നൊവാക് ജോക്കോവിച്ചിന്റെ സെർബിയയും ഏറ്റുമുട്ടും. സെമിയിൽ സ്പെയിൻ ഓസ്ട്രേലിയയെയും സെർബിയ റഷ്യയെയും തോൽപിച്ചു. സിംഗിൾസിൽ ഓസ്ട്രേലിയയുടെ അലക്സ് ഡിമിനോറിനെ കഷ്ടിച്ചാണു നദാൽ മറികടന്നത് (4–6, 7–5, 6–1). 2 സിംഗിൾസും ജയിച്ച് സ്പെയിൻ മുന്നേറി. ജോക്കോവിച്ച് റഷ്യയുടെ ഡാനിൽ മെദ്‍വദേവിനെ തോൽപിച്ചു (6–1, 5–7, 6–4). സെർബിയയും 2 സിംഗിൾസും ജയിച്ചു. ഇന്നാണു ഫൈനൽ. 

English Summary: ATP cup tennis final between serbia and spain

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com