ADVERTISEMENT

ഹൊബാർട് ∙ അമ്മയായ ശേഷമുള്ള രണ്ടു വർഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് കളത്തിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ടെന്നിസിലെ സൂപ്പർ വുമൺ സാനിയ മിർസയ്ക്ക് വിജയത്തുടക്കം. ഹൊബാർട് ഇന്റർനാഷനൽ ടൂർണമെന്റിൽ യുക്രെയ്നിന്റെ നാദിയ കിച്ചിനോക്കിനൊപ്പം വനിതാ ഡബിൾസിൽ രണ്ടാം വരവു കുറിച്ച സാനിയ, ഉജ്വല വിജയത്തോടെ ക്വാർട്ടറിലേക്കു മുന്നേറി. ടൂ‍ർണമെന്റിലെ സീഡ് ചെയ്യപ്പെടാത്ത സാനിയ–നാദിയ ജോടികൾ ആദ്യമത്സരത്തിൽ ഒക്സാന കലാഷ്നിക്കോവ (ജോർജിയ)– മിയു കാറ്റോ (ജപ്പാൻ) സഖ്യത്തെയാണ് വീഴ്ത്തിയത്. സ്കോർ: 2-6 7-6 (10-3).

ക്വാർട്ടറിൽ അമേരിക്കയുടെ വാനിയ കിങ് – ക്രിസ്റ്റീന മക്ഹെയ്ൽ സഖ്യമാണ് സാനിയ സഖ്യത്തിന്റെ എതിരാളി. നാലാം സീഡായ സ്പെയിനിന്റെ ജോർജിന ഗാർഷ്യ പെരെസ് – സാറ സോറിബെസ് ടോർമോ സഖ്യത്തെ 6–2, 7–5 എന്ന സ്കോറിൽ തകർത്താണ് ഇവർ ക്വാർട്ടറിൽ കടന്നത്.

മുപ്പത്തിമൂന്നുകാരിയായ സാനിയ അവസാനമായി കളത്തിലിറങ്ങിയത് 2017 ഒക്ടോബറിൽ ചൈന ഓപ്പണിലാണ്. ഇതിനു പിന്നാലെ പരുക്കുകളുമായി കളം വിട്ട സാനിയ പിന്നീട് അമ്മയാകുന്നതിനായി നീണ്ട ഇടവേളയെടുത്തു. പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ ഭാര്യയായ സാനിയയ്ക്ക് 2018 ഏപ്രിലിലാണ് മകൻ ഇഷാൻ പിറന്നത്. ഒരുകാലത്ത് ഡബിൾസ് റാങ്കിങ്ങിൽ ലോക ഒന്നാം നമ്പർ താരമായിരുന്നു സാനിയ. സാനിയയുടെ പേരിൽ ആറ് ഗ്രാൻസ്‌ലാം കിരീടങ്ങളുമുണ്ട്. 2007ൽ സിംഗിൾസിൽ 27–ാം റാങ്കിലെത്തിയും സാനിയ ചരിത്രമെഴുതി.

English Summary: Sania Mirza makes winning return to WTA circuit at Hobart

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com