ADVERTISEMENT

സിഡ്നി ∙ ഹാർഡ് കോർട്ടിൽ ഒരിക്കൽ കൂടി നൊവാക് ജോക്കോവിച്ചിനു മുന്നിൽ റഫേൽ നദാൽ അടിയറവു പറഞ്ഞതോടെ പ്രഥമ എടിപി കപ്പ് ടെന്നിസ് ടൂർണമെന്റിൽ സെർബിയ ജേതാക്കളായി.

24 രാജ്യങ്ങൾ പങ്കെടുത്ത എടിപി കപ്പിൽ ജോക്കോവിച്ച് നയിച്ച സെർബിയയും നദാൽ നയിച്ച സ്പെയിനും തമ്മിൽ നടന്ന ഫൈനൽ മത്സരം രണ്ടു സിംഗിൾസ് മത്സരങ്ങളും കടന്ന് ഡബിൾസിലാണ് അവസാനിച്ചത്.

ആദ്യ സിംഗിൾസിൽ സ്പെയിനിന്റെ റോബർട്ടോ ബാറ്റിസ്റ്റ ആഗട്ട് സെർബിയയുടെ ദുസാൻ ലജോവിക്കിനെ കീഴടക്കി (7-5, 6-1). തുടർന്ന് നടന്ന രണ്ടാം മത്സരത്തിലാണ് ലോക ഒന്നാം നമ്പർ താരം നദാലും രണ്ടാം നമ്പർ താരം ജോക്കോവിച്ചും ഏറ്റുമുട്ടിയത്.  ജോക്കോവിച്ച്‌   മത്സരം വിജയിച്ചു (6-2, 7- 6).

രണ്ടാം സിംഗിൾസ് ജോക്കോവിച്ച്‌ വിജയിച്ചതോടെ ചാംപ്യന്മാരെ കണ്ടെത്താൻ ഡബിൾസ് കൂടി കളിക്കണമെന്ന സ്ഥിതിയായി. ഡബിൾസിൽ നദാലിനു പകരം ഫെലിസിയാനോ ലോപസ് ആണ് പാബ്‌ലോ കരീനോ ബുട്ടയ്ക്കൊപ്പം സ്പെയിനു വേണ്ടി കളിച്ചത്. ജോക്കോവിച്ചും വിക്ടർ ട്രോയിക്കിയും ചേർന്ന സെർബിയയുടെ ടീം സ്പെയിനെ ഡബിൾസിൽ അനായാസം കീഴടക്കി. (6-3, 6-4). 

English Summary: Serbia wins The ATP Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com