ADVERTISEMENT

മെൽബൺ ∙ കാട്ടുതീമൂലം ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളിലെ വായു മലിനമായതിനാൽ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിലെ പരിശീലന മത്സരങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ, യോഗ്യതാ മത്സരങ്ങൾ മുൻപു തീരുമാനിച്ചതനുസരിച്ചു നടക്കും. ‘നിലവിലെ സാഹചര്യത്തിൽ മത്സരങ്ങൾ നടത്തിയാൽ അത് കളിക്കാരുടെ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ടാണു പരിശീലന മത്സരങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചത്’– സംഘാടകർ പറഞ്ഞു. 20നു ടൂർണമെന്റ് തുടങ്ങും.

കുഴഞ്ഞു

ഓസ്ട്രേലിയൻ ഓപ്പൺ യോഗ്യതാ മത്സരത്തിനിടെ പുകയും മലിനവായുവും കാരണം ടെന്നിസ് താരം കോർട്ടിൽ കുഴഞ്ഞുവീണു. സ്‌ലൊവേനിയയുടെ ദലൈല ജാക്പോവിച്ചാണ് മത്സരത്തിനിടെ കുഴഞ്ഞുവീണത്. ‘ആദ്യമായാണ് ഞാൻ ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നു പോകുന്നത്. എനിക്ക് നടക്കാൻ പോലും സാധിച്ചില്ല’– മത്സരത്തിൽനിന്നു പിൻവാങ്ങിയ ശേഷം ദലൈല പറഞ്ഞു.

ഉപേക്ഷിച്ചു

മലിനവായുമൂലം ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടതിനെത്തുടർന്നു മുൻ ലോക ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ കളിച്ച കോയോങ് ക്ലാസിക് ടെന്നിസ് ടൂർണമെന്റിലെ മത്സരം ഉപേക്ഷിച്ചു. മത്സരത്തിലെ രണ്ടാം സെറ്റ് നടക്കുന്നതിനിടയിലാണ് ഷറപ്പോവയും എതിരാളി ലോറ സിഗ്‌മണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി മാച്ച് റഫറിയെ അറിയിച്ചത്. അതോടെ കളിക്കാരുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മത്സരം ഉപേക്ഷിക്കാൻ മാച്ച് റഫറി തീരുമാനിക്കുകയായിരുന്നു. 

പിൻമാറി

പുരുഷ ഡബിൾസിലെ ലോക ഒന്നാം നമ്പർ താരം കൊളംബിയയുടെ റോബർട് ഫറ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽനിന്നു പിൻമാറി. വ്യക്തിപരമായ കാരണങ്ങളാലാണു പിൻമാറ്റം. 

English Summary: Bushfire smoke interrupts Australian Open practice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com