ADVERTISEMENT

മെൽബൺ ∙ ഓസ്ട്രേലിയയുടെ ഉള്ളുലച്ച കാട്ടുതീ ദുരന്തത്തിനു സാന്ത്വനവുമായി ലോക ടെന്നിസിലെ അതികായരുടെ കൂട്ടായ്മ. ഓസ്ട്രേലിയൻ ഓപ്പണിനു മുൻപായി മെൽബൺ പാർക്കിലെ റോഡ് ലേവർ   അരീനയിൽ  ‘റാലി ഫോർ റിലീഫ്’ പ്രദർശന മത്സരവുമായി ഒത്തുചേർന്നവരിൽ റോജർ ഫെഡററും റാഫേൽ നദാലും നൊവാക് ജോക്കോവിച്ചും സെറീന വില്യംസുമെല്ലാം ഉണ്ടായിരുന്നു. ഫെഡററും നദാലും 1. 21 കോടി രൂപയുടെ സഹായമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തങ്ങളുടെ ശ്രമം ജനങ്ങളെ ഈ സംരംഭത്തിൽ അണിചേരാൻ പ്രേരിപ്പിക്കട്ടെയെന്നു നദാൽ പറഞ്ഞു. മാസങ്ങൾ നീണ്ട കാട്ടുതീയിൽ കാടും കൃഷിസ്ഥലങ്ങളും ചേർന്നു  നശിച്ചത് ബൾഗേറിയയുടെ ഭൂവിസ്തൃതിയോളം വരും.  

English Summary: Rally for Relief charity tennis match in support of the victims of the Australian bushfires

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com