ADVERTISEMENT

മെൽബൺ ∙ ലോകടെന്നിസ് വേദിയിൽ വീണ്ടും നൊവാക് ജോക്കോവിച്ച്- റോജർ ഫെഡറർ പോരാട്ടം. ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ ഇന്ന് ഇരുവരും ഏറ്റുമുട്ടുമ്പോൾ, 2019 വിമ്പിൾഡനിലെ ക്ലാസിക് ഫൈനൽ ആവർത്തിക്കുമോയെന്നാണ് ടെന്നിസ് ലോകം ഉറ്റുനോക്കുന്നത്. വിമ്പിൾഡനിൽ ജോക്കോയായിരുന്നു ജേതാവ്. ഇരുവരും തമ്മിലുള്ള 50–ാം മത്സരമാണ് ഇന്നത്തേത്.

തന്റെ എട്ടാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടത്തിനായി പോരാടുന്ന ജോക്കോവിച്ച്  ആദ്യ റൗണ്ടിൽ ഒരു സെറ്റ് അടിയറവു പറഞ്ഞതൊഴിച്ചാൽ, ബാക്കിയുള്ള കളികളിൽ ഒന്നും എതിരാളികളെ  നിലംതൊടീച്ചിട്ടില്ല.  അതേസമയം, ഫെഡറർ നന്നായി വിയർത്താണ് സെമിയിലെത്തിയത്. മൂന്നാം റൗണ്ടിൽ മിൽമാനെതിരെയും ക്വാർട്ടറിൽ സാൻഡ്ഗ്രനെതിരെയും തോൽവിയുടെ വക്കിൽ നിന്നാണ് അദ്ദേഹം തിരിച്ചെത്തിയത്. ക്വാർട്ടറിൽ ഇടയ്ക്ക് കാലിനു പരുക്കേൽക്കുകയും ചെയ്തു.

ക്വാർട്ടറിലെ രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും അധികം അനങ്ങാതെ കളിക്കുന്ന ഫെഡററെയാണ് ആരാധകർക്ക് കാണേണ്ടി വന്നത്. എങ്കിലും, രണ്ടു പതിറ്റാണ്ടോളമായി കോർട്ടിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഈ മുപ്പത്തിയെട്ടുകാരനെ എഴുതിത്തള്ളാൻ ആർക്കും സാധിക്കില്ല.

∙ നൊവാക് ജോകോവിച്ച് (സെർബിയ), വയസ്സ്: 32

∙ റോജർ ഫെഡറർ (സ്വിറ്റ്സർലൻഡ്), വയസ്സ്: 38

∙ ആകെ മത്സരം: 49

ജോക്കോ (ജയം): 26

ഫെഡറർ (ജയം): 23

∙ ഗ്രാൻസ്‌ലാമുകൾ

ജോക്കോവിച്ച്: 16

ഫെഡറർ: 20

English Summary: Novak Djokovic vs Roger Federer semi final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com