ADVERTISEMENT

മെൽബൺ∙ ഇഞ്ചോടിഞ്ചു പൊരുതിയ ഡൊമിനിക് തീം അട്ടിമറി ഭീഷണി ഉയർത്തിയെങ്കിലും അതു യാഥാർഥ്യമായില്ല. കൂടുതൽ ഗ്രാൻസ്‌ലാം കിരീടങ്ങളെന്ന സ്വിസ് ഇതിഹാസം റോജർ ഫെഡററിന്റെ റെക്കോർഡിലേക്ക് ഒരു ചുവടുകൂടി വച്ച സെർബിയൻ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പൺ കിരീടം. പൊരുതിക്കളിച്ച ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. സ്കോർ: 6-4, 4-6, 2-6, 6-3,6-4.

ഇതോടെ കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ സെമിയിൽ തന്നെ തോൽപ്പിച്ച തീമിനോടു പകരം വീട്ടാനും ജോക്കോവിച്ചിനായി. ജോക്കോവിച്ചിന്റെ ശേഖരത്തിലുള്ള ഗ്രാൻസ്‍‌ലാം കിരീടങ്ങളുടെ എണ്ണം 17 ആയി ഉയർന്നു. 20 കിരീടങ്ങളുമായി റോജർ ഫെഡററാണ് മുന്നിൽ. 19 കിരീടങ്ങളുള്ള സ്പാനിഷ് താരം റാഫേൽ നദാൽ തൊട്ടുപിന്നിലുണ്ട്. മാത്രമല്ല, ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ചിന്റെ എട്ടാം കിരീടം കൂടിയാണിത്. ഇതും റെക്കോർഡാണ്.

മറുവശത്ത് തുടർച്ചയായ മൂന്നാം തവണയാണ് ഗ്രാൻസ്‌ലാം ഫൈനലിൽ ഡൊമിനിക് തീം തോൽവി വഴങ്ങുന്നത്. 2018ലും 2019ലും തീം ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കടന്നെങ്കിലും രണ്ടു തവണയും സ്പെയിനിന്റെ റാഫേൽ നദാലിനോടു പരാജയപ്പെട്ടു. ഓസ്ട്രേലിയൻ ഓപ്പണിൽ ഇക്കുറി ആദ്യമായി ഫൈനലിലെത്തിയെങ്കിലും അവിടെ ജോക്കോവിച്ചിനോടും തോൽക്കാനായി വിധി.

Engish Summary: Australian Open 2020: Novak Djokovic vs Dominic Thiem, Men's Singles Final, Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com