ADVERTISEMENT

ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് പുരുഷ ഡബിൾസിൽ ജേതാവായ ഇന്ത്യൻ വംശജൻ രാജീവ് റാം കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിലെത്തിയിരുന്നു. അച്ഛൻ രാഘവിന്റെ ചിതാഭസ്മം കാവേരി നദിയിൽ ഒഴുക്കാനായിരുന്നു അത്. 

ബ്രിട്ടിഷ് താരം ജോ ജോ സാലിസ്ബറിക്കൊപ്പം ഇത്തവണ നേടിയ കിരീടം റാം സമർപ്പിക്കുന്നതും അച്ഛനു തന്നെ. രാജീവിന്റെ മാതാപിതാക്കളായ രാഘവും സുഷമയും ബെംഗളൂരു സ്വദേശികളാണ്. കുടുംബം അമേരിക്കയിലേക്കു കുടിയേറിയതിനു ശേഷമാണ് രാജീവ് ജനിച്ചത്. പാക്കിസ്ഥാൻ വംശജയയായ സൈനബാണ് രാജീവിന്റെ ഭാര്യ. 

പീറ്റ് സാംപ്രസിനോടുളള ആരാധന കാരണം ‘റാംപ്രസ്’ എന്നാണ് രാജീവിന്റെ വിളിപ്പേര്. മിക്‌സ്ഡ് ഡബിൾസിൽ ഒട്ടേറെ നേട്ടങ്ങളുണ്ട്.2016 റിയോ ഒളിംപിക്സ് വെള്ളി, 2019 ഓസ്‌ട്രേലിയൻ ഓപ്പൺ മിക്സ്ഡ് ‍ഡബിൾസ് കിരീടം എന്നിവ ഇതിലുൾപ്പെടുന്നു. 

റിയോ ഒളിംപിക്സിൽ വീനസ് വില്യംസ്– രാജീവ് സഖ്യം സാനിയ–ബൊപ്പണ്ണ സഖ്യത്തെയാണ് സെമിയിൽ തോൽപിച്ചത്. 

English Summary: Rajeev Ram celebrate Australian Open doubles glory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com