ADVERTISEMENT

ദുബായ് ∙ ചരിത്രത്തിലാദ്യമായി ഫെഡ് കപ്പ് വനിതാ ടെന്നിസിൽ ലോക ഗ്രൂപ്പ് പ്ലേഓഫിന് ഇന്ത്യൻ ടീം യോഗ്യത നേടി. ഇന്തൊനീഷ്യയെ 2–1നു തോൽപിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. 

ഒരു സിംഗിൾസ് ജയിക്കുകയും സാനിയ മിർസയ്ക്കൊപ്പം ചേർന്നു ഡബിൾസിൽ ജയം നേടുകയും ചെയ്ത അങ്കിത റെയ്നയാണു വിജയശി‍ൽപി. ആദ്യ സിംഗിൾസിൽ ഋതുജ ഭോസ്‍ലെ, പ്രിസ്ക നുഗ്രഹോയോടു തോറ്റു (3–6, 6–0, 3–6). 

രണ്ടാം സിംഗി‍ൾസിൽ അൽദില സുത്‌ജിയാദിയെ തോൽപിച്ച് അങ്കിത ഇന്ത്യയെ ഒപ്പമെത്തിച്ചു (6–3, 6–3). ഡബിൾസിൽ അങ്കിത – സാനിയ സഖ്യം  7–6, 6–0നു ജയം നേടിയതോടെ ഇന്ത്യയ്ക്കു പ്ലേഓഫ് യോഗ്യത. 

ലാ‌ത്‌വിയയോ നെതർലൻഡ്സോ ആയിരിക്കും പ്ലേഓഫിൽ ഇന്ത്യയുടെ എതിരാളികൾ. 4 വർഷത്തിനുശേഷമാണു ഫെഡ് കപ്പിനുള്ള ഇന്ത്യൻ ടീമിനായി സാനിയ കളിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com