മഡ്രിഡ് ഓപ്പൺ: നദാൽ വീണു
Mail This Article
×
മഡ്രിഡ്∙ റാക്കറ്റില്ലാ ടെന്നിസിൽ നദാലിന് അടിതെറ്റി. മഡ്രിഡ് ഓപ്പൺ വെർച്വൽ ടെന്നിസിൽ ബ്രിട്ടന്റെ ആൻഡി മറെ സ്പാനിഷ് താരം റാഫേൽ നദാലിനെ തോൽപിച്ചു. ഒരു സെറ്റ് മാത്രമുള്ള വിഡിയോ ഗെയിം പോരാട്ടത്തിൽ 3–0നു മറെ ജയിച്ചു. തുടർന്നു ക്വാർട്ടറിൽ ജർമൻ താരം അലക്സാണ്ടർ സ്വരേവിനെയും കീഴടക്കിയ മറെ (6-1) സെമി ഫൈനലിലെത്തി.
സ്പാനിഷ് താരം ഡേവിഡ് ഫെററെ ക്വാർട്ടറിൽ തോൽപിച്ച ഗ്രീക്ക് താരം സ്റ്റെഫാനസ് സിറ്റ്സിപാസ് ആണ് ഇന്നു സെമിയിൽ മറെയുടെ എതിരാളി. വനിതകളിൽ നിലവിലെ മഡ്രിഡ് ഓപ്പൺ ചാംപ്യനും ഡച്ച് താരവുമായ കികി ബെർട്ടൻസ് സ്വിസ് താരം ബെലിൻഡ ബെൻഡിച്ചിനെ തോൽപിച്ച് (6-4) സെമിയിലെത്തി.
മത്സരങ്ങൾ വൈകിട്ട് 6.30 മുതൽ ഫെയ്സ്ബുക്കിൽ കാണാം. ലിങ്ക്:www.facebook.com/mutuamadridopen
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.