ADVERTISEMENT
മഡ്രിഡ് ∙ റാക്കറ്റില്ലാതെ വീട്ടിലിരുന്നു ടെന്നിസ് കളിച്ചു നേടിയ സമ്മാനത്തുക മുഴുവനും കോവിഡ് പ്രതിരോധത്തിനു നൽകി ബ്രിട്ടന്റെ ആൻഡി മറെയും നെതർലൻഡ്സിന്റെ വനിതാ താരം കികി ബെർട്ടൻസും. പുരുഷ, വനിതാ വിഭാഗങ്ങളിലായി മഡ്രിഡ് ഓപ്പൺ വെർച്വൽ ടെന്നിസ് കിരീടം നേടിയ ഇരുവർക്കും സമ്മാനത്തുകയായി ലഭിച്ചത് 45,000 യൂറോ വീതമാണ് (ഏകദേശം 37 ലക്ഷം രൂപ).  വിഡിയോ ഗെയിമായി നടത്തിയ മഡ്രിഡ് ഓപ്പൺ ഫൈനലിൽ ബൽജിയത്തിന്റെ ഡേവിഡ് ഗോഫിനെയാണു മറെ കീഴടക്കിയത് (7-6). വനിതാവിഭാഗത്തിൽ നിലവിലെ ചാംപ്യൻ കികി ബെർട്ടൻസിനു വെർച്വൽ പോരാട്ടത്തിലും കിരീടം നിലനിർത്താനായി. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com