ADVERTISEMENT

ലണ്ടൻ ∙ ലോകത്തിലെ ഏറ്റവും വരുമാനമുള്ള വനിതാ കായികതാരമായി ജാപ്പനീസ് ടെന്നിസ് താരം നവോമി ഒസാക. യുഎസ് ടെന്നിസ് താരം സെറീന വില്യംസിനെ പിന്നിലാക്കിയാണു ഫോബ്സ് പട്ടികയി‍ൽ ഒസാക ഒന്നാമതെത്തിയത്.

ഇരുപത്തിരണ്ടുകാരിയായ ഒസാക കഴിഞ്ഞ ഒരു വർഷം സമ്മാനത്തുക, സ്പോൺസർഷിപ് എന്നിവയിലൂടെ 3.74 കോടി ഡോളറാണു (ഏകദേശം 284 കോടി രൂപ) സമ്പാദിച്ചത്. ഇതേ കാലയളവിൽ സെറീന സമ്പാദിച്ചത് 3.60 കോടി ഡോളർ (ഏകദേശം 273 കോടി രൂപ).

12 മാസ കാലയളവി‍ൽ മുൻ ടെന്നിസ് താരം മരിയ ഷറപ്പോവ നേടിയ 2.97 കോടി ഡോളറിന്റെ റെക്കോർഡ് നേട്ടവും ഒസാക മറികടന്നു. 2015ലായിരുന്നു ഷറപ്പോവയുടെ നേട്ടം.

English Summary: Tennis: Osaka world woman number one

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com