ADVERTISEMENT

ന്യൂയോർക്ക് ∙ ജപ്പാന്റെ മുൻ ചാംപ്യൻ നവോമി ഒസാക യുഎസ് ഓപ്പൺ സെമിയിൽ. യുഎസിന്റെ ഷെൽബി റോജേഴ്സിനെ 6–3, 6–4നു മറികടന്നാണ് ഒസാക സെമി ഉറപ്പിച്ചത്. കസാഖ്സ്ഥാന്റെ യൂസിയ പുടിൻസേവയെ തോൽപിച്ചെത്തിയ യുഎസിന്റെ ജെന്നിഫർ ബ്രാഡിയാണു സെമിയിൽ ഒസാകയുടെ എതിരാളി.

ക്രൊയേഷ്യയുടെ ബോർന കോറിച്ചിനെ തോൽപിച്ച് ജർമനിയുടെ 5–ാം സീഡ് അലക്സാണ്ടർ സ്വരേവ് പുരുഷവിഭാഗം സെമിയിൽ കടന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടെങ്കിലും പതറാതെ സ്വരേവ് ജയം നേടി. സ്കോർ: 1–6, 7–6, 7–6, 6–3. സ്പെയിനിന്റെ പാബ്ലോ ബസ്റ്റ, 5 സെറ്റ് നീണ്ട പോരാട്ടത്തിൽ കാനഡയുടെ ഡെനിസ് ഷപോവാലവിനെ അട്ടിമറിച്ച് (3–6, 7–6, 7–6, 0–6, 6–3) സെമിയിലെത്തി. ബസ്റ്റയും സ്വരേവും തമ്മിലാണ് ആദ്യ സെമി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com