ADVERTISEMENT

പാരിസ് ∙ പുലർച്ചെ 1.30 വരെ നീണ്ട മത്സരത്തിൽ പത്തൊൻപതുകാരൻ യാനിക് സിന്നറെ തോൽപിച്ച് റാഫേൽ നദാൽ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് സെമിഫൈനലിൽ (7–6, 6–4, 6–1). കളിമൺ കോർട്ടിൽ ഇതാദ്യമായി ഉപയോഗിച്ച കൃത്രിമ വെളിച്ചത്തിലായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം.

13–ാം ഫ്രഞ്ച് ഓപ്പൺ തേടിയുള്ള നദാലിന്റെ പ്രയാണത്തിൽ അടുത്ത എതിരാളി അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാൻ. 3–ാം സീഡ് ഡൊമിനിക് തീമിനെ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ തോൽപിച്ചാണ് ഷ്വാർട്സ്മാൻ സെമിയിലെത്തിയത് (7–6,5–7,6–7,7–6, 6–2). വനിതാ വിഭാഗം സെമിഫൈനലുകൾ ഇന്നു നടക്കും.

പോളണ്ട് താരം ഇഗ സ്യാംതെക് അർജന്റീന താരം നാദിയ പൊഡോറോസ്കയും തമ്മിലാണ് ആദ്യ സെമി. രണ്ടാം സെമിയിൽ അമേരിക്കൻ താരം സോഫിയ കെനിൻ, ചെക് റിപ്പബ്ലിക് താരം പെട്ര ക്വിറ്റോവയെ നേരിടും.

ചരിത്രം തിരുത്തി, ചരിത്രം കുറിക്കാൻ മെസ്സിയുടെ നാട്ടുകാരി!

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ കിരീടം നേടാൻ വേണ്ട അത്രയും മത്സരങ്ങൾ നാദിയ പൊഡൊറോസ്ക ഇപ്പോൾ തന്നെ ജയിച്ചു കഴിഞ്ഞു! യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ഈ അർജന്റീനക്കാരി ചരിത്രം ഇപ്പോഴേ തിരുത്തിക്കഴിഞ്ഞു. കിരീടം ചൂടിയാൽ അത് മറ്റൊരു ചരിത്രം.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ നാട്ടുകാരിയാണ് ഇരുപത്തിമൂന്നുകാരിയായ പൊഡൊറോസ്ക. ഇരുവരും അർജന്റീനയിലെ റൊസാരിയോ നഗരത്തിൽ നിന്നുള്ളവർ. ഓപ്പൺ യുഗത്തിൽ യോഗ്യതാ റൗണ്ട് കടന്നു സെമിഫൈനലിലെത്തുന്ന ആദ്യ താരമാണ് ലോക റാങ്കിങ്ങിൽ 131–ാം സ്ഥാനക്കാരിയായ പൊഡൊറോസ്ക. ക്വാർട്ടറിൽ മൂന്നാം സീഡായ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെയാണ് പൊഡൊറോസ്ക തോൽപിച്ചത് (6–2, 6–4).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com