ADVERTISEMENT

പാരിസ് ∙ പോളണ്ടിന്റെ ടീനേജ് താരം ഇഗ സ്യാംതെക് ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ. അർജന്റീനയുടെ നാദിയ പൊഡോറോസ്കയെ 6–2, 6–1നു തകർത്താണു പത്തൊമ്പതുകാരി ഇഗയുടെ മുന്നേറ്റം.

കഴിഞ്ഞ 19 വർഷത്തിനിടെ ഫ്രഞ്ച് ഓപ്പൺ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഇഗ. ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ തോൽപിച്ച യുഎസിന്റെ സോഫിയ കെനിനാണു ഫൈനലിൽ ഇഗയുടെ എതിരാളി. 6–4, 7–5നാണു സോഫിയയുടെ ജയം.

ആദ്യം സെറ്റ് നഷ്ടപ്പെട്ട ശേഷം തിരിച്ചടിച്ച് സെർബിയയുടെ നൊവാക് ജോക്കോവിച്ച് പുരുഷ വിഭാഗം സെമിയിലെത്തി. ജോക്കോ 4–6, 6–2, 6–3, 6–4നു സ്പെയിന്റെ പാബ്ലോ കരെനോയെയാണു മറികടന്നത്.

റഷ്യയുടെ ആന്ദ്രെ റുബ്‍ലേവിനെ തോൽപിച്ച് സെമിയിലെത്തിയ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസാണു ജോക്കോയുടെ എതിരാളി. മറ്റൊരു സെമിയിൽ സ്പെയിന്റെ റാഫേൽ നദാലിന്റെ എതിരാളി അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനാണ്.

English Summary: Iga reaches french open final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com