ADVERTISEMENT

പാരിസ് ∙ ഫൈനലിൽ ആരു ജയിച്ചാലും ഫ്രഞ്ച് ഓപ്പൺ വനിതാ കിരീടത്തിൽ യുവത്വം മുത്തമിടും. കിരീടപ്പോരിൽ യുഎസിന്റെ ഇരുപത്തൊന്നുകാരി സോഫിയ കെനിനും പോളണ്ടിന്റെ പത്തൊമ്പതുകാരി ഇഗ സ്യാംതെകും നേർക്കുനേർ. ഇഗയുടെ കന്നി ഫൈനൽ. ഡബിൾസ് സെമിയിലുമെത്തിയിട്ടുള്ള താരത്തിന്റെ ലക്ഷ്യം ഇരട്ടനേട്ടമാണ്. 4 വർഷം മുൻപു ഫ്രഞ്ച് ഓപ്പൺ ജൂനിയർ വിഭാഗം 3–ാം റൗണ്ടിൽ തന്നെ തോൽപിച്ച ഇഗയോടുള്ള മധുരപ്രതികാരമാകും സോഫിയ ലക്ഷ്യമിടുന്നത്.

സോഫിയ കെനിൻ (യുഎസ്എ)

പ്രായം: 21

റാങ്കിങ്: 6  

മികച്ച നേട്ടം: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം (2020)

ഇഗ സ്യാംതെക് (പോളണ്ട്)

പ്രായം: 19

റാങ്കിങ്: 54

മികച്ച നേട്ടം: ഫ്രഞ്ച് ഓപ്പൺ ഫൈനൽ (2020), വിമ്പിൾഡൻ ജൂനിയർ കിരീടം (2018) 

നദാൽ ഫൈനലിൽ

അർജന്റീനയുടെ ഡിയേഗോ ഷ്വാർട്സ്മാനെ തോൽപിച്ച്  സ്പെയിന്റെ റാഫേൽ നദാൽ പുരുഷ വിഭാഗം ഫൈനലിലെത്തി. സ്കോർ: 6–3, 6–3, 7–6. കരിയറിലെ 13–ാം ഫ്രഞ്ച് ഓപ്പൺ ഫൈനലിനാണു സ്പാനിഷ് താരം യോഗ്യത നേടിയത്. രണ്ടാഴ്ച മുൻപു റോമിൽ തന്നെ തോൽപിച്ച ഷ്വാർട്സ്മാനു പക്ഷേ, പാരിസിൽ നദാൽ അവസരം കൊടുത്തില്ല. നൊവാക് ജോക്കോവിച്ച് – സ്റ്റെഫാനോസ് സിറ്റ്സിപാസ് മത്സരത്തിലെ വിജയിയാകും ഫൈനലിൽ നദാലിന്റെ എതിരാളി. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യയുടെ ദേവ് ജാവിയ യോഗ്യതാ റൗണ്ട് പിന്നിട്ട് മെയിൻ ഡ്രോയിലേക്കെത്തി.

English Summary: Sofia and Iga face to face in French open final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com