ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ റാഫേൽ നദാലിനു മുന്നിൽ മുട്ടുകുത്തിയതിനു പിന്നാലെ നൊവാക് ജോക്കോവിച്ച് മുൻ ലോക ഒന്നാം നമ്പർ വനിതാ താരം ക്രിസ് എവർട്ടിനു മുന്നിലും തോറ്റു. കോർട്ടിലല്ല, ട്വിറ്ററിൽ! താനും നദാലുമായുള്ള പരസ്പര വൈരത്തെ ലോക ടെന്നിസ് ചരിത്രത്തിലെ ഏറ്റവും വലിയ നേർക്കുനേർ പോരാട്ടമായി വിശേഷിപ്പിച്ച ജോക്കോയെ എവർട്ട് തിരുത്തി: ‘ആയിക്കോട്ടെ. അതുപക്ഷേ പുരുഷ ടെന്നിസിൽ മാത്രം. ഞാനും മാർട്ടിന നവരത്തിലോവയും 80 തവണ നേർക്കു നേർ കളിച്ചിട്ടുണ്ട്.’

പുരുഷ ടെന്നിസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന എടിപി (അസോസിയേഷൻ ഓഫ് ടെന്നിസ് പ്രഫഷനൽസ്) ട്വീറ്റ് ചെയ്ത ജോക്കോയുടെ വാക്കുകൾ റീട്വീറ്റ് ചെയ്താണ് എവർട്ട് തന്റെ കമന്റ് പാസാക്കിയത്. 18 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ നേടിയ എവർട്ട് ഏറ്റവും കൂടുതൽ ഗ്രാൻസ്‌ലാം ഫൈനലുകൾ കളിച്ച താരമാണ് (34). തുടർച്ചയായി ഏറ്റവും കൂടുതൽ വർഷം (13) ഒരു ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടമെങ്കിലും ചൂടിയ റെക്കോർഡും അമേരിക്കൻ താരമായ എവർട്ടിനുണ്ട്. 

വിരമിച്ച ശേഷം വനിതാ ടെന്നിസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന ഡബ്ല്യുടിഎയുടെ (വിമൻസ് ടെന്നിസ് അസോസിയേഷൻ) പ്രസിഡന്റുമായിരുന്നു.

chris-martina
നവരത്തിലോവയും ക്രിസ് എവർട്ടും (വലത്).

ആരു പറഞ്ഞതാണ് ശരി

രാജ്യാന്തര ടെന്നിസ് ഫെഡറേഷന്റെ ഓപ്പൺ യുഗത്തിലെ കണക്കനുസരിച്ച് ലോക ടെന്നിസിലെ ഏറ്റവും ദീർഘമായ 5 നേർക്കുനേർ പോരാട്ടങ്ങൾ

1) ക്രിസ് എവർട്ട് - മാർട്ടിന നവരത്തിലോവ 80 (എവർട്ട്-37, നവരത്തിലോവ-43)

2) ജോക്കോവിച്ച് - നദാൽ 56 (ജോക്കോവിച്ച്-29, നദാൽ-27)

3) ജോക്കോവിച്ച് - ഫെഡറർ 50 (ജോക്കോവിച്ച്-27, ഫെഡറർ-23)

4) ക്രിസ് എവർട്ട് - സാറ വെയ്ഡ് 46 (എവർട്ട്-40, വെയ്ഡ്-6)

5) നവരത്തിലോവ - പമേല ഷ്രിവർ 43 (നവരത്തിലോവ-40, ഷ്രിവർ-3)

Content Highlights: French open: Nadal wins

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com