ADVERTISEMENT

ലണ്ടൻ ∙ പുരുഷ ടെന്നിസിലെ ലോക ഒന്നാം നമ്പർ പദവി വർഷാവസാനം നിലനിർത്തുന്നതിൽ പീറ്റ് സാംപ്രസിന്റെ നേട്ടത്തിനൊപ്പമെത്തി സെർബിയയുടെ നൊവാക് ജോക്കോവിച്ച്. ഈ വർഷാവസാനം ഒന്നാം സ്ഥാനത്തു തുടരുന്നതോടെ ജോക്കോവിച്ച് 6–ാം തവണയാണ് ഈ നേട്ടത്തിലെത്തുക.

അടുത്തയാഴ്ച ബൾഗേറിയയിൽ തുടങ്ങുന്ന എടിപി ടൂറിൽനിന്നു 2–ാം നമ്പർ റാഫേൽ നദാൽ പിൻമാറിയതോടെയാണു ജോക്കോവിച്ച് ഒന്നാം നമ്പർ സ്ഥാനം വർഷാവസാനം ഉറപ്പാക്കിയത്. അടുത്തയാഴ്ച ഒന്നാം റാങ്കിൽ ജോക്കോവിച്ച് 294–ാമത്തെ ആഴ്ച പൂർത്തിയാക്കും. 310 ആഴ്ച ഒന്നാം നമ്പർ പദവി കയ്യിൽവച്ച റോജർ ഫെഡററാണ് ആ നേട്ടത്തിൽ മുന്നിലുള്ളത്. സാംപ്രസ് 286 ആഴ്ചയേ ഒന്നാം റാങ്കിലിരുന്നിട്ടുള്ളൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com