ADVERTISEMENT

മുംബൈ∙ ഗർഭകാലത്തിന് ശേഷം ടെന്നീസ് കോർട്ടിലേക്കു മടങ്ങിവരാമെന്നു യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സാനിയ മിർസയ്ക്കും ഭർത്താവ് ശുഐബ് മാലിക്കിനും 2018 ഒക്ടോബറിലാണു കുഞ്ഞു ജനിക്കുന്നത്. പിന്നീട് 2020 ജനുവരിയിൽ സാനിയ ടെന്നീസിൽ സജീവമാകുകയും ചെയ്തു. ഡബ്ല്യുടിഎ ഹൊബാർട്ട് ഇന്റർ‌നാഷനൽ 2020ൽ ഡബിൾസ് കിരീടം നേടിയാണ് സാനിയ തിരിച്ചുവരവ് ഗംഭീരമാക്കിയത്. ഗർഭകാലവും അമ്മയായതും തന്നെ മികച്ചൊരു വ്യക്തിയാക്കിയതായി ‘ഓഡ് ടു ഓൾ മദേഴ്സ്’ എന്ന പേരില്‍ എഴുതിയ തുറന്ന കത്തിൽ സാനിയ മിർസ പ്രതികരിച്ചു.

സെറീന വില്യംസിന്റെ ജീവിതമാണു കത്തെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും സാനിയ മിർസ വ്യക്തമാക്കി. ആദ്യമായാണു ഗർഭകാലം അനുഭവിക്കുന്നത്. എല്ലാവർക്കും അതിനെക്കുറിച്ച് ഒരു ചിത്രമുണ്ടാകും. എന്നാൽ അനുഭവിച്ചാൽ മാത്രമേ അതെന്താണെന്നു നിങ്ങൾക്ക് മനസ്സിലാകൂ. ഒരു മനുഷ്യനെന്ന നിലയില്‍ അതു നിങ്ങളെയാകെ മാറ്റിക്കളയും– സാനിയ കുറിച്ചു. കുഞ്ഞ് ജനിച്ച ശേഷം എങ്ങനെയാണു ടെന്നീസ് കോർട്ടിലേക്കു മടങ്ങിയെത്തിയതെന്ന കാര്യവും സാനിയ കത്തിൽ വിവരിക്കുന്നു. ഫോം വീണ്ടെടുക്കുകയെന്നതു വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. സെറീന വില്യംസും മറ്റു സ്ത്രീകളുമായുമൊക്കെ ഞാനിത് ബന്ധപ്പെടുത്തി നോക്കി.

ഗർഭകാലത്തും അതിനു ശേഷവും നിങ്ങളുടെ ശരീരം എങ്ങനെയാണു പ്രതികരിക്കുകയെന്നു നിങ്ങൾക്ക് അറിയില്ല. ഗർഭകാലത്ത് ശരീരഭാരം 23 കിലോ വർധിച്ചു. തിരിച്ച് പഴയ പടിയാകാൻ സാധിക്കുമോയെന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ലായിരുന്നു. ചിട്ടയായ ‍ഭക്ഷണരീതികൾ, നീണ്ട വ്യായാമം എന്നിവയ്ക്കു ശേഷമാണ് 26 കിലോയോളം കുറച്ചത്. തുടർന്ന് ഡബ്ല്യുടിഎ ഹൊബാർട്ട് മത്സരത്തിൽ വിജയിച്ചപ്പോൾ എനിക്ക് ആശ്ചര്യം തോന്നി. സ്വയം അഭിമാനിച്ചു. ടെന്നീസിൽ വലിയ മത്സരങ്ങൾ കളിക്കാൻ സാധിക്കുമെന്നും മനസ്സിലായി– സാനിയ കുറിച്ചു.

English Summary: Wasn't sure about playing again after gaining 23kg during pregnancy: Sania Mirza

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com