ADVERTISEMENT

മെൽബൺ ∙ നിലവിലെ ജേതാക്കളായ സെർബിയ, ജർമനിയോടു തോറ്റ് എടിപി കപ്പ് ടെന്നി‍സിൽനിന്നു പുറത്ത്. സിംഗിൾസിൽ ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ സെർബിയയുടെ നൊവാക് ജോക്കോവിച്ച് തോൽപിച്ചെങ്കിലും ഡബിൾസിൽ സ്വരേവ് – യാൻ സ്ട്രഫ് സഖ്യത്തോടു ജോക്കോ – നിക്കോള കാകിച്ച് സഖ്യം തോറ്റതോടെ സെർബിയ പുറത്തായി. ആദ്യ സിംഗിൾസിൽ സ്ട്രഫ് സെർബിയയുടെ ദുസാൻ ലജോവിച്ചിനെ തോൽപിച്ചിരുന്നു. സെമി ലൈനപ്: ജർമനി – റഷ്യ, ഇറ്റലി – സ്പെയിൻ.

English Summary: Serbia out of atp cup tennis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com