ADVERTISEMENT

മെൽബൺ ∙ 24–ാം ഗ്രാൻ‌സ്‌ലാം കിരീടത്തിലേക്കുള്ള യാത്ര സെറീന വില്യംസ് ഉജ്വലമായി തുടങ്ങി. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ആദ്യ റൗണ്ടിൽ ജർമനിയുടെലോറ സിഗെമുണ്ടിനെയാണ് യുഎസ് താരം ‌തോൽപിച്ചത് (6–1,6–1). 24–ാം കിരീടം നേടി മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്തുക എന്നതാണ് ഇത്തവണ മെൽബണിൽ സെറീനയുടെ ലക്ഷ്യം.

സെറീനയുടെ സഹോദരി വീനസ് വില്യംസും ഇന്നലെ ജയിച്ചു. ബെൽജിയത്തിന്റെ കിർസ്റ്റൻ ഫ്ലിപ്കെൻസിനെയാണ് നാൽപതുകാരിയായ വീനസ് തോൽപിച്ചത് (7–5,6–2). വനിതാ വിഭാഗത്തിലെ മുൻ ജേത്രി ജർമനിയുടെ ആഞ്ചെലിക് കെർബർ, പുരുഷ വിഭാഗത്തിൽ 10–ാം സീഡ് ഫ്രഞ്ച് താരം ഗെയ്ൽ മോൺഫിൽസ്, ജപ്പാനീസ് താരം കെയ് നിഷികോറി എന്നിവരാണ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായ പ്രമുഖർ.വനിതകളിൽ സിമോണ ഹാലെപ്, പെട്ര ക്വിറ്റോവ, നവോമി ഒസാക്ക, ബിയാൻക ആൻഡ്രെസ്ക്യു എന്നിവരും പുരുഷൻമാരിൽ നൊവാക് ജോക്കോവിച്ച്, നിക്ക് കിർഗിയോസ്, ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ്, മിലോസ് റാവോനിക്, സ്റ്റാൻ വാവ്‌റിങ്ക എന്നിവരും മുന്നേറി. ഗാലറിയിൽ 50 ശതമാനം കാണികൾക്കു പ്രവേശനമുണ്ടായിരുന്നെങ്കിലും മിക്കവാറും ഒഴിഞ്ഞു കിടക്കുകയായിരുന്നു.

English Summary: Sereena wins in first round of Australian open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com