ADVERTISEMENT

മെൽബൺ ∙ 4 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിൽ യുഎസ് യുവതാരം ഫ്രാൻസിസ് തിയാഫോയെ തോൽപിച്ച് ഒന്നാം സീഡ് സെർബിയയുടെ നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ 3–ാം റൗണ്ടിലെത്തി. ഇരുപത്തിമൂന്നുകാരനായ തിയാഫോ ടൈബ്രേക്കറിലൂടെ 2–ാം സെറ്റ് നേടിയാണു ജോക്കോയ്ക്കു വെല്ലുവിളി ഉയർത്തിയത്. 3–ാം സെറ്റും ടൈബ്രേക്കറിലേക്കു നീണ്ടെങ്കിലും ജോക്കോ പിടിച്ചുനിന്നു.  സ്കോർ: 6–3, 6–7, 7–6, 6–3. 

യുഎസ് ഓപ്പൺ ചാംപ്യൻ ഓസ്ട്രിയയുടെ ഡൊമിനിക് തീയെം 6–4, 6–0, 6–2നു സെർബിയയുടെ ഡൊമിനിക് കോഫറിനെ തോൽപിച്ചു 3–ാം റൗണ്ടിലെത്തി. മുൻ ചാംപ്യൻ സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വാവ്‌റിങ്ക 5 സെറ്റ് നീണ്ട പോരാട്ടത്തിൽ ഹംഗറിയുടെ മാർട്ടൻ ഫസോവിച്ചിനോടു കീഴടങ്ങി (7–5, 6–1, 4–6, 2–6, 7–6). 

വനിതകളിൽ ടോപ് സീഡ് യുഎസിന്റെ സെറീന വില്യംസ് സെർബിയയുടെ നിന സ്റ്റൊയാനൊവിച്ചിനെ തോൽപിച്ച് (6–3, 6–0) 3–ാം റൗണ്ടിലെത്തിയെങ്കിലും സഹോദരി വീനസ് വില്യംസ് പുറത്തായി. പരുക്കേറ്റിട്ടും പിൻമാറാതെ കളിച്ച നാൽപതുകാരി വീനസിനെ 2–ാം റൗണ്ടിൽ ഇറ്റലിയുടെ സാറാ ഇറനിയാണു തോൽപിച്ചത് (1–6, 0–6).  

പരുക്കിൽനിന്നു തിരിച്ചെത്തിയ മുൻ യുഎസ് ഓപ്പൺ ചാംപ്യൻ കാനഡയുടെ ബിയാൻക ആൻഡ്രെസ്ക്യൂവിനെ 2–ാം റൗണ്ടിൽ തയ്‌വാന്റെ സീ സു വെയ് അട്ടിമറിച്ചു (6–3, 6–2). ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെ അട്ടിമറിച്ചത് റുമേനിയയുടെ സൊറാന സിർസ്റ്റിയാണ് (6–4, 1–6, 1–6).  പുരുഷ ‍ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ – ജപ്പാന്റെ ബെൻ മക്‌ലാക്ലൻ സഖ്യം ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി.

Content Highlights: Australian open: Novak Djokovic

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com