ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസ് മൽസരത്തിനിടെ ജപ്പാൻ താരം നവോമി ഒസാകയെ തേടി എത്തിയ അതിഥിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ടുണീഷ്യൻ താരം ഓൻസ് ജബേറുമായുള്ള മത്സരത്തിന്റെ മൂന്നാം റൗണ്ടിലാണ് സംഭവം. 

TENNIS-AUS-OPEN
പൂമ്പാറ്റയെ കൈക്കുള്ളിലാക്കിയ നവോമി.DAVID GRAY / AFP

സർവ് ചെയ്യുന്നതിന് തൊട്ടുമുമ്പ് നവോമിയുടെ കാലിൽ ഒരു ചിത്രശലഭം വന്നിരുന്നു. ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഏറെ കരുതലോടെ ആ ശലഭത്തെ കൈ കൊണ്ടെടുത്ത് കോർട്ടിനു പുറത്തു കൊണ്ടുപോയി പറത്തി വിടാൻ നവോമി ശ്രമിച്ചു. എന്നാൽ നവോമിയെ വിട്ടു പോകാൻ തയാറാകാതെ അത് അവരുടെ മുഖത്തു വന്നിരുന്നുമ്മ വച്ചു. പിന്നീട് പൂമ്പാറ്റയെ വീണ്ടും കൈകളിലെടുത്ത് വളരെ കരുതലോടെ പുറത്തു കൊണ്ടുപോയി പറത്തി വിടുന്ന നവോമിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

മനോഹര നിമിഷത്തിന് സാക്ഷികളായ കാണികൾക്കും നവോമിയെ അഭിനന്ദിക്കാതിരിക്കാനായില്ല. ‘ഓസ്ട്രേലിയയിലെ ചിത്രശലഭങ്ങൾ പോലും നിങ്ങളെ സ്നേഹിക്കുന്നു നവോമി’ എന്ന കുറിപ്പോടെയാണ് ഓസ്ട്രേലിയൻ ഓപ്പണിന്റെ ട്വിറ്റർ പേജ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മത്സരത്തിൽ ഓൻസ് ജബേറിനെ ഒസാക പരാജയപ്പെടുത്തി. 

1200-naomi-butterfly

English Summary : Watch: Naomi Osaka's wholesome moment with butterfly draws applause from crowd at Australian Open

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com