ADVERTISEMENT

മെൽബൺ ∙ നിലവിലെ വനിതാ ചാംപ്യൻ യുഎസിന്റെ സോഫിയ കെനിൻ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ 2–ാം റൗണ്ടിൽ പുറത്ത്. 65–ാം റാങ്കുകാരി എസ്തോണിയയുടെ കേയ കനേപ്പിയാണു 4–ാം സീഡ് സോഫിയയെ അട്ടിമറിച്ചത്. സ്കോർ: 6–3, 6–2.

പുരുഷ സിംഗിൾസിൽ ലോക 2–ാം നമ്പർ സ്പെയിന്റെ റാഫേൽ നദാൽ യുഎസിന്റെ മൈക്കൽ മോയെ തോൽപിച്ച് (6–1, 6–4, 6–2) 3–ാം റൗണ്ടിലെത്തി. റഷ്യയുടെ ഡാ‍നിൽ മെദ്‌വദേവും 3–ാം റൗണ്ടിലേക്കു മുന്നേറി. 5–ാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് 2–ാം റൗണ്ടിൽ ഓസ്ട്രേലിയയുടെ വൈൽഡ് കാർഡ് എൻട്രി തനേസി കൊക്കിനാകിസിനെ 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവിൽ കീഴടക്കി (6–7, 6–4, 6–1, 6–7, 6–4).

നാട്ടുകാരി ദാരിയ ഗാവ്‌റിവോലയെ 6–1, 7–6നു തോൽപിച്ച് ഒന്നാം സീഡ് ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി 3–ാം റൗണ്ടിലെത്തി. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയും 3–ാം റൗണ്ടിലെത്തി. യുഎസ് കൗമാരക്കാരി കൊക്കോ ഗോഫ് 2–ാം റൗണ്ടിൽ തോറ്റു. യുക്രെയ്ന്റെ എലീന സ്വിറ്റോലിനയാണു പതിനാറുകാരി ഗോഫിനെ മറികടന്നത് (6–4, 6–3).

പുരുഷ ഡബിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യയുടെ ദിവിജ് ശരൺ–സ്‌ലൊവാക്യയുടെ ഇഗോർ സെലേനേ കൂട്ടുകെട്ട് ജർമൻ സഖ്യത്തോടു തോറ്റു പുറത്തായി. വനിതാ ഡബിൾസിൽ അങ്കിത റെയ്ന–റുമേനിയയുടെ മിഹേല ബുസാർനെകു സഖ്യവും ആദ്യ റൗണ്ടിൽ പുറത്തായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com