sections
MORE

ചരിത്രക്കുതിപ്പ് തുടർന്ന് കരാറ്റ്സെവ്; ദിമിത്രോവിനെ വീഴ്ത്തി സെമിയിലേക്ക്

aslan-karatsev
അസ്‍ലാൻ കരാറ്റ്‌സെവ് മത്സരത്തിനിടെ (ഓസ്ട്രേലിയൻ ഓപ്പൺ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

മെൽബൺ∙ യോഗ്യതാ റൗണ്ട് കളിച്ച് ആദ്യ ഗ്രാൻസ്‌ലാമിനെത്തിയ റഷ്യൻ താരം അസ്‍ലാൻ കരാറ്റ്സെവ് ഓസ്ട്രേലിയൻ ഓപ്പണിലെ സ്വപ്നതുല്യമായ കുതിപ്പ് തുടർന്ന് സെമിഫൈനലിലേക്ക്. ബൾഗേറിയയുടെ 18–ാം സീഡ് ഗ്രിഗർ ദിമിത്രോവിനെ തകർത്ത കരാറ്റ്സെവ്, ഓപ്പൺ കാലഘട്ടത്തിൽ യോഗ്യതാറൗണ്ട് ജയിച്ചെത്തി ഗ്രാൻസ്‍ലാം ടൂർണമെന്റിന്റെ സെമിയിൽ കടക്കുന്ന അഞ്ചാമത്തെ മാത്രം പുരുഷതാരമായി മാറി. നാലു സെറ്റ് നീണ്ട പോരാട്ടത്തിൽ ദിമിത്രോവിനെ 2–6, 6–4, 6–1, 6–2 എന്ന സ്കോറിൽ തകർത്താണ് കരാറ്റ്സെവിന്റെ മുന്നേറ്റം. സെമിയിൽ നോവാക് ജോക്കോവിച്ച് – അലക്സാണ്ടർ സ്വരേവ് മത്സരവിജയികളുമായിട്ടാണ് കരാറ്റ്സെവ് പോരടിക്കുക.

വനിതാ വിഭാഗത്തിൽ സൂപ്പർതാരങ്ങളുടെ പോരാട്ടത്തിൽ ആതിഥേയ താരം സിമോണ ഹാലെപ്പിനെ തകർത്ത് യുഎസ് താരം സെറീന വില്യംസ് സെമിയിലെത്തി. ഹാലെപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സെറീനയുടെ സെമി പ്രവേശം. സ്കോർ 6–3, 6–3. ഓസ്ട്രേലിയൻ ഓപ്പണിൽ സെറീനയുടെ ഒൻപതാം സെമിഫൈനൽ പ്രവേശമാണിത്. 24–ാം കിരീടനേട്ടത്തോടെ കൂടുതൽ ഗ്രാൻസ്‍‌ലാം കിരീടങ്ങളെന്ന ചരിത്രനേട്ടത്തിന് ഒപ്പമെത്താൻ സെറീനയ്ക്ക് ഇനി വേണ്ടത് രണ്ടു ജയങ്ങൾ കൂടി.

മറ്റൊരു മത്സരത്തിൽ തായ്‌വാൻ താരം സിയ സൂ–വെയ് യെ തകർത്ത് ലോക മൂന്നാം നമ്പർ താരം ജപ്പാന്റെ നവോമി ഒസാക്കയും സെമിയിലെത്തി. മൂന്നു തവണ ഗ്രാൻസ്‍ലാം നേടിയിട്ടുള്ള നവോമി ഒസാക്ക, ലോക 71–ാം നമ്പർ താരമായ വെയ്‌ യെ 6–2, 6–2 എന്ന സ്കോറിനാണ് തോൽപ്പിച്ചത്. 23കാരിയായ ഒസാക്ക, സെമിഫൈനലിൽ 23 തവണ ഗ്രാൻസ്‍ലാം നേടിയിട്ടുള്ള സെറീന വില്യംസുമായി ഏറ്റുമുട്ടും.

English Summary: Australian Open 2021, Live Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TENNIS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA