ADVERTISEMENT

മെൽബൺ ∙ 24–ാം ഗ്രാൻസ്‍ലാം കിരീടനേട്ടമെന്ന റെക്കോർഡിൽ കണ്ണുനട്ടെത്തിയ വെറ്ററൻ താരം സെറീന വില്യംസിനെ തോൽപ്പിച്ച് ജപ്പാന്റെ യുവതാരം നവോമ ഒസാക്ക ഓസ്ട്രേലിയൻ‌ ഓപ്പൺ ഫൈനലിൽ. ഏറെക്കുറെ ഏകപക്ഷീയമായ സെമിപോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ഒസാക്ക സെറീനയെ വീഴ്ത്തിയത്. സ്കോർ 6–3, 6–4. ടെന്നിസ് കളത്തിൽ തുടർ വിജയങ്ങളുടെ എണ്ണം 20ലേക്ക് നീട്ടിയാണ് ഒസാക്കയുടെ ഫൈനൽ പ്രവേശം. ഇതുവരെ ഗ്രാൻസ്‍‌ലാം ഫൈനലുകളിൽ തോറ്റിട്ടില്ലെന്ന റെക്കോർഡുമായാണ് ഒസാക്കയുടെ വരവ്.

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ അമേരിക്കയുടെ ജെന്നിഫർ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി. ആവേശകരമായ സെമിപോരാട്ടത്തിൽ ഒന്നാം സീഡ് ആഷ്‍ലി ബാർട്ടിയെ തോൽപ്പിച്ചെത്തിയ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുചോവയെയാണ് ബ്രാഡി മറികടന്നത്. സ്കോർ 6–4, 3–6, 6–4.

English Summary: Australian Open: Osaka downs Williams to reach final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com