ADVERTISEMENT

പാരിസ് ∙ ആദ്യമായി ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയതിന്റെ വാർഷികം റാഫേൽ നദാൽ ഗംഭീരമായി ആഘോഷിച്ചു. ബ്രിട്ടിഷ് താരം കാമറൺ നോറിയെ തകർത്ത് നദാൽ ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിൽ കടന്നു. സ്കോർ: 6–3,6–3,6–3. 2005ൽ ഇതേ ദിവസമാണ് നദാൽ കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പൺ നേടിയത്. ഇത്തവണ 14–ാം കിരീടമാണ്നദാൽ ലക്ഷ്യമിടുന്നത്. 

നൊവാക് ജോക്കോവിച്ചും 3–ാം റൗണ്ടിൽ ജയം കണ്ടു. തുടർച്ചയായ 12–ാം വർഷമാണ് ജോക്കോ ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിലെത്തുന്നത്. ഇതൊരു റെക്കോർഡാണ്. ലിത്വാനിയൻ താരം റിക്കാർഡസ് ബെരാൻകിസിനെയാണ് ജോക്കോ തോൽപിച്ചത് (6–1,6–4,6–1). വനിതകളിൽ ഇഗ സ്യാംതെക്, സോഫിയ കെനിൻ, സ്ലൊയേൻ സ്റ്റീഫൻസ് എന്നിവരും മുന്നേറി. 5–ാം സീഡ് എലീന സ്വിറ്റോലിനയെ 6–3,6–2നു ബാർബര ക്രെജിക്കോവ അട്ടിമറിച്ചു.

Content Highlight: Tennis, Rafael Nadal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com