ADVERTISEMENT

പാരിസ് ∙ ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവും ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്സിപാസും ക്വാർട്ടറിൽ. 2–ാം സീഡായ മെദ്‌വദെവ്, പ്രീക്വാർട്ടറില്‍ ചിലെയുടെ ക്രിസ്റ്റിൻ ഗാരിനെയും (6–2,6–1,7–5) 5–ാം സീഡ് സിറ്റ്സിപാസ് സ്പാനിഷ് താരം പാബ്ലോ കാരേനോ ബുസ്റ്റയെയുമാണ് (6-3 6-2 7-5) തോൽപിച്ചത്. വനിതകളിൽ മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസറങ്കയെ റഷ്യയുടെ അനസ്താസിയ പാവ്‌ലിചുങ്കോവ (5-7,6-3,6-2) അട്ടിമറിച്ചു.  തോൽ‌വിക്കു പിന്നാലെ മത്സരത്തിന്റെ സമയക്രമം നിശ്ചയിച്ചതിൽ വിമർശനവുമായി അസറങ്ക രംഗത്തെത്തി. ടൂർണമെന്റിൽ ഇതുവരെ നടന്ന 7 രാത്രി സെഷനുകളിൽ ആറിലും പുരുഷൻമാരുടെ മത്സരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയതെന്നായിരുന്നു വിമർശനം.

English Summary: French Open: Medvedev to face Tsitsipas in high-octane quarter-final clash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com