ADVERTISEMENT

പാരിസ് ∙ സ്പെയിന്റെ അലയാന്ദ്രോ ഫൊകിനയെ തകർത്ത് ജർമനിയുടെ അലക്സാണ്ടർ സ്വരേവ് ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ സെമിയിലെത്തി. സ്കോർ: 6–4, 6–1, 6–1. വനിതകളിൽ, സീഡ് ചെയ്യപ്പെടാത്ത സ്‌ലൊവേനിയൻ താരം തമാര സിദാൻസെക് സെമിയിലെത്തി.  സ്പെയിന്റെ പൗള ബഡോസയെയാണു തോൽപിച്ചത് (7–5, 4–6, 8–6).  ഗ്രാൻ‍സ്‍ലാം സെമിയിലെത്തുന്ന ആദ്യ സ്‌‌ലൊവേനിയൻ വനിതയാണു തമാര. ലോക 35–ാം റാങ്കുകാരിയായ ബഡോസയെ 85–ാം റാങ്കുകാരിയായ തമാര ഏറെ പ്രയാസപ്പെട്ടാണ് അട്ടിമറിച്ചത്. സെറീന വില്യംസിനെ  അട്ടിമറിച്ചെത്തിയ കസഖ്സ്ഥാന്റെ എലേന റിബക്കിനയെ ക്വാർട്ടറിൽ തോൽപിച്ച റഷ്യയുടെ അനസ്താസിയ പാവ്‍ലുചെങ്കോവയാണു സെമിയിൽ തമാരയുടെ എതിരാളി.   3 സെറ്റ് നീണ്ട പോരാട്ടത്തിലാണു പാവ്‍ലുചെങ്കോവയുടെ ജയം (6–7, 6–2, 9–7).

English Summary: French Open 2021: Alexander Zverev Powers into First French Open Semi-final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com