ജോക്കോവിച്ച് 3–ാം റൗണ്ടിൽ; വനിതകളിൽ ബിയാൻക, ആഷ്ലി ബാർട്ടി എന്നിവരും മുന്നോട്ട്
Mail This Article
×
ന്യൂയോർക്ക് ∙ കലണ്ടർ സ്ലാമിലേക്കും 21–ാം റെക്കോർഡ് ഗ്രാൻസ്ലാം കിരീടത്തിലേക്കും സെർബിയയുടെ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് ഒരുപടി കൂടി അടുത്തു. യുഎസ് ഓപ്പൺ പുരുഷ സിംഗിൾസിൽ നെതർലൻഡ്സിന്റെ ടാലൻ ഗ്രീക്സ്പുവറിനെ തകർത്ത് (6–2, 6–3, 6–2) ജോക്കോ 3–ാം റൗണ്ടിലെത്തി.
കാനഡയുടെ ഡെനിസ് ഷാപോവാലവ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ്, ഇറ്റലിയുടെ ജാനിക് സിന്നർ എന്നിവരും 3–ാം റൗണ്ടിലെത്തി. വനിതകളിൽ കാനഡയുടെ ബിയാൻക ആൻഡ്രെസ്ക്യു, ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, ഓസ്ട്രേലിയയുടെ ആഷ്ലി ബാർട്ടി എന്നിവർ 3–ാം റൗണ്ടിലെത്തി.
English Summary: US Open Tennis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.