ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിലെ വമ്പൻ അട്ടിമറിയിൽ ഒന്നാം നമ്പർ ഓസ്ട്രേലിയയുടെ ആഷ്‍ലി ബാർട്ടി 3–ാം റൗണ്ടിൽ പുറത്തായി. ലോക റാങ്കിങ്ങിൽ 43–ാം സ്ഥാനത്തു നി‍ൽക്കുന്ന യുഎസിന്റെ ഷെൽബി റോജേഴ്സാണു ബാർട്ടിയെ തോൽപിച്ചത് (6–2, 1–6, 7–6).

ജപ്പാന്റെ കെയ് നിഷികോറിയെ തോൽപിച്ച് സെർബിയയുടെ ലോക ഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് പുരുഷ സിംഗിൾസിൽ പ്രീ ക്വാർട്ടറിലെത്തി. സ്കോർ: 6–7, 6–3, 6–3, 6–2. റഷ്യയുടെ ഡാനിൽ മെദ്‌വദേവ്, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് എന്നിവരും പുരുഷ വിഭാഗത്തിൽ 4–ാം റൗണ്ടിലെത്തി.

വനിതാ സിംഗിൾസിൽ കാനഡയുടെ ബിയാൻക ആൻഡ്രെസ്ക്യു, ബെലാറൂസിന്റെ അരിയാന സബലങ്ക, ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവ, യുക്രെയ്ന്റെ എലീന സ്വിറ്റോലിന എന്നിവർ പ്രീ ക്വാർട്ടറിലേക്കു മുന്നേറി.

Content Highlights: US Open Tennis, Asleigh Barty, Novak Djokovic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com