ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിംഗിൾസിൽ സ്പാനിഷ് താരം ഗാർബീൻ മുഗുരുസ പുറത്ത്. ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബറ ക്രെജിക്കോവയാണു  7–ാം സീഡ്  മുഗുരുസയെ തോൽപിച്ചത്( 6–3, 7–6).   3–ാം റൗണ്ടിൽ നവോമി ഒസാകയെ അട്ടിമറിച്ച കാനഡയുടെ ലെയ്‌ലാ ഫെർണാണ്ടസ് 4–ാം റൗണ്ടിൽ ആഞ്ചലിക് കെർബറെ തോൽപിച്ചു (4–6, 7–6, 6–2) ക്വാർട്ടറിൽ കടന്നു.

പുരുഷ സിംഗിൾസിൽ ബ്രിട്ടന്റെ ഡാൻ ഇവാൻസിനെ തോൽപിച്ച് റഷ്യയുടെ ലോക 2–ാം നമ്പർ ഡാനിൽ മെദ്‌വദേവ് ക്വാർട്ടറിലെത്തി. സ്കോർ: 6–3, 6–4, 6–3. ജർമനിയുടെ പീറ്റർ ഗോജോസിക്കിനെ തോൽപിച്ച് സ്പെയിന്റെ പതിനെട്ടുകാരൻ കാർലോസ് അൽകാറസും ക്വാർട്ടറിലെത്തി. 

English Summary: US Open Tennis women's singles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com