ADVERTISEMENT

തിരുവനന്തപുരം∙ ക്രൊയേഷ്യയിലും സ്പെയിനിലുമായി നടക്കുന്ന ഐടിഎഫ് ലോക ടീം ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ തിരുവനന്തപുരം ടെന്നിസ് ക്ലബ്ബിലെ അഞ്ച് അംഗങ്ങൾ യോഗ്യത നേടി. വിവിധ പ്രായപരിധിയിലുള്ള വിഭാഗങ്ങളിലായാണ് അഞ്ചുപേർ ലോകവേദിയിൽ മാറ്റുരയ്ക്കുക. എം.എസ്. കൃഷ്ണകുമാർ (40+ പ്രായവിഭാഗത്തിൽ), കെ. ശങ്കർ (50+), എ. സഞ്ജയ്കുമാർ (55+), എം.ആർ. രമേഷ് (65+), ബി. ഗോവിന്ദ് കൃഷ്ണകുമാർ (70+) എന്നിവർക്കാണ് ക്രൊയേഷ്യയിലും സ്പെയ്നിലുമായി നടക്കുന്ന ടൂർണമെന്റിന് യോഗ്യത നേടിയത്.

40നു മുകളിൽ പ്രായമുള്ളവരുടെ (യങ് സീനിയേഴ്സ് ഇന്ത്യൻ ടെന്നിസ് ടീം) വിഭാഗത്തിൽ മത്സരിക്കുന്ന കൃഷ്ണകുമാർ, ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയാണ്. നാലു പേരാണ് ഒരു ടീമിലുള്ളത്. ഈ വിഭാഗക്കാരുടെ മത്സരം സെപ്റ്റംബർ 12 മുതൽ 1‌7 വരെ ക്രൊയേഷ്യയിലെ ഉമാഗിൽ നടക്കും. വിവിധ ദേശീയ ടൂർണമെന്റുകളിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുള്ള താരമാണ് കൃഷ്ണകുമാർ.

കെ.ശങ്കർ, സഞ്ജയ്കുമാർ എന്നിവർ ഐടിഎഫ് സീനിയേഴ്സ് ടെന്നിസ് ലോക ടീം ചാംപ്യൻഷിപ്പിനാണ് യോഗ്യത നേടിയത്. ഇരുവരും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ളവരാണ്. എം.ആർ. രമേഷ്, ബി. ഗോവിന്ദ് കൃഷ്ണകുമാർ എന്നിവർ ഐടിഎഫ് സൂപ്പർ സീനിയേഴ്സ് ലോക ചാംപ്യൻഷിപ്പിലാണ് മത്സരിക്കുക. സ്പെയിനിലെ മയ്യോർക്കയിൽ ഒക്ടോബർ 10 മുതൽ 15 വരെയാണ് ടൂർണമെന്റ്. 

English Summary: Five Tennis players from Trivandrum Tennis Club to represent India in the 2021 ITF World Team Championship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com